x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​റാ​ന്‍റെ ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ങ്ങ​ൾ ആ​ക്ര​മി​ച്ച് ഇ​സ്ര​യേ​ൽ; ല​ക്ഷ്യം താ​ത്കാ​ലി​ക ഭ​ര​ണ​സ​മി​തി


Published: March 3, 2026 08:38 PM IST | Updated: March 3, 2026 08:38 PM IST

ടെ​ൽ അ​വീ​വ്: ഇ​റാ​നെ​തി​രെ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​ക്കി ഇ​സ്ര​യേ​ൽ. പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തൊ​ള്ള അ​ലി ഖ​മ​ന​യ്‌​യെ വ​ധി​ച്ച​തി​ന് പി​ന്നാ​ലെ വീ​ണ്ടും ഇ​റാ​ന്‍റെ ഭ​ര​ണ​സി​രാ​കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ടു​ക​യാ​ണ് ഇ​സ്ര​യേ​ൽ.

ഇ​റാ​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ ഓ​ഫീ​സ് ആ​ക്ര​മി​ച്ച​താ​യി ഇ​സ്ര​യേ​ൽ അ​വ​കാ​ശ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച ഇ​റാ​നി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ കു​റി​ച്ചാ​ണ് ഇ​സ്ര​യേ​ൽ സൈ​ന്യം സ്ഥി​രീ​ക​ര​ണം ന​ട​ത്തി​യ​ത്. ഇ​റാ​ന്‍റെ അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യി​ലാ​ണ് ഇ​സ്ര​യേ​ൽ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​ന്‍റെ ഭ​ര​ണ​നി​ർ​വ​ഹ​ണ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തൊ​ള്ള അ​ലി ഖ​മ​ന​യ്‌ കൊ​ല്ല​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ താ​ത്കാ​ലി​ക ഭ​ര​ണ​സ​മി​തി രൂ​പീ​ക​രി​ച്ചി​രു​ന്നു.

ഇ​റാ​ന്‍റെ പു​തി​യ ഭ​ര​ണ​സ​മി​തി ത​ക​ർ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് ആ​ക്ര​മ​ണ​ങ്ങ​ളെ​ന്ന് ഇ​സ്ര​യേ​ൽ വ​ക്താ​ക്ക​ൾ അ​റി​യി​ച്ചു. അ​തേ​സ​മ​യം ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ടെ​ഹ്‌​റാ​നി​ൽ ക​ന​ത്ത പു​ക​യും സ്ഫോ​ട​ന​ശ​ബ്ദ​ങ്ങ​ളും ഉ​ണ്ടാ​യ​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

Tags : Israel iran united states attack

Recent News

Corehub Up