അധോണി (ആന്ധ്രപ്രദേശ്): മൂന്നുവർഷം മുന്പ് യുഎസിൽ പോലീസ് വാഹനമിടിച്ച് മരിച്ച ഇന്ത്യൻ വിദ്യാർഥിനി ജാൻവി കൺഡുലയുടെ അച്ഛന്റെ വിയോഗത്തിൽ തേങ്ങി കുടുംബം.
ജാൻവിയുടെ ആശ്രിതർക്ക് ഏകദേശം 262 കോടിരൂപ നഷ്ടപരിഹാരം വിധിച്ചത് കഴിഞ്ഞദിവസമാണ്. ഇതുമായി ബന്ധപ്പെട്ട നിയമയുദ്ധം പൂർത്തിയായതിനു പിന്നാലെയാണ് ആന്ധ്ര പോലീസിൽ കോൺസ്റ്റബിളായിരുന്ന അച്ഛൻ കൻഡുല ശ്രീകാന്തിന്റ വിയോഗം.
കർണൂലിലെ വസതിയിൽ കഴിഞ്ഞ ചൊവ്വാഴ്ച ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. തൊട്ടടുത്ത ദിവസം സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കിയെന്ന് ബന്ധുക്കൾ അറിയിച്ചു.
നോർത്ത് ഈസ്റ്റേൺ സവകലാശാലയിലെ സിയാറ്റിൽ കാമ്പസിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരുന്നു 23കാരിയായ ജാൻവി. കഴിഞ്ഞ വെള്ളിയാഴ്ച കിംഗ് കൗണ്ടി സുപ്പീരിയർ കോടതിയിൽ സിയാറ്റിൽ മുൻസിപ്പാലിറ്റിയും വാദിഭാഗവും നഷ്ടപരിഹാരം നൽകി ഒത്തുതീർപ്പിന് സമ്മതിക്കുകയായിരുന്നു.
Tags : Janhvi legal battle Father farewell Hit Police vehicle