x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെവിൻ വാർഷ് ഫെഡ് മേധാവിയാകും


Published: January 31, 2026 12:38 AM IST | Updated: January 31, 2026 12:38 AM IST

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​ലോ​​​ക സ​​​ന്പ​​​ദ് വ്യ​​​വ​​​സ്ഥ​​​യെ ബാ​​​ധി​​​ക്കു​​​ന്ന സു​​​പ്ര​​​ധാ​​​ന നയതീ​​​രു​​​മാ​​​ന​​​ങ്ങ​​​ളെ​​​ടു​​​ക്കു​​​ന്ന അ​​​മേ​​​രി​​​ക്ക​​​ൻ കേ​​​ന്ദ്ര​​​ബാ​​​ങ്കാ​​​യ ഫെ​​​ഡ​​​റ​​​ൽ റി​​​സ​​​ർ​​​വി​​​ന്‍റെ അ​​​ടു​​​ത്ത ചെ​​​യ​​​ർ​​​മാ​​​നാ​​​യി സാ​​​ന്പ​​​ത്തി​​​ക​​​ വി​​​ദ​​​ഗ്ധ​​​ൻ കെ​​​വി​​​ൻ വാ​​​ർ​​​ഷി​​​നെ നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്യു​​​മെ​​​ന്നു പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് അ​​​റി​​​യി​​​ച്ചു. ഇ​​​പ്പോ​​​ഴ​​​ത്തെ ഫെ​​​ഡ് മേ​​​ധാ​​​വി ജ​​​റോം പ​​​വ​​​ലി​​​ന്‍റെ കാ​​​ലാ​​​വ​​​ധി മേ​​​യി​​​ൽ അ​​​വ​​​സാ​​​നി​​​ക്കും.

ഫെ​​​ഡി​​​നെ ന​​​യി​​​ക്കു​​​ന്ന ഏ​​​ഴം​​​ഗ ഗ​​​വ​​​ർ​​​ണ​​​ർ സ​​​മി​​​തി​​​യി​​​ൽ 2006 മു​​​ത​​​ൽ 2011 വ​​​രെ അം​​​ഗ​​​മാ​​​യി​​​രു​​​ന്നു വാ​​​ർ​​​ഷ്. അ​​​ന്പ​​​ത്ത​​​ഞ്ചു​​​കാ​​​ര​​​നാ​​​യ അ​​​ദ്ദേ​​​ഹം ഫെ​​​ഡി​​​ന്‍റെ പ​​​ല ന​​​യ​​​ങ്ങ​​​ൾ​​​ക്കും എ​​​തി​​​രാ​​​ണ്. ഫെ​​​ഡ് പ​​​ലി​​​ശ​​നി​​​ര​​​ക്ക് താ​​​ഴ്ത്ത​​​ണം എ​​​ന്നു​​​ള്ള അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യം ഇ​​​തി​​​ലൊ​​​ന്നാ​​​ണ്.

ഇ​​​പ്പോ​​​ഴ​​​ത്തെ ഫെ​​​ഡ് മേ​​​ധാ​​​വി ജ​​​റോം പ​​​വ​​​ലും ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​വും ത​​​മ്മി​​​ൽ പ​​​ലി​​​ശ​​​നി​​​ര​​​ക്കി​​​ന്‍റെ പേ​​​രി​​​ൽ അ​​​ഭി​​​പ്രാ​​​യ​​​വ്യ​​​ത്യാ​​​സ​​​മു​​​ണ്ട്. പ​​​ലി​​​ശ​​​നി​​​ര​​​ക്ക് താ​​​ഴ്ത്ത​​​ണ​​​മെ​​​ന്ന ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യം അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ പ​​​വ​​​ൽ വൈ​​​കു​​​ന്ന​​​താ​​​യി ട്രം​​​പ് ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു.

അ​​​തേ​​​സ​​​മ​​​യം, വെ​​​ട്ടി​​​ത്തു​​​റ​​​ന്നു വി​​​മ​​​ർ​​​ശ​​​നം ന​​​ട​​​ത്തു​​​ന്ന കെ​​​വി​​​ൻ വാ​​​ർ​​​ഷ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​നെ​​​യോ നി​​​ക്ഷേ​​​പ​​സ​​​മൂ​​​ഹ​​​ത്തെ​​​യോ തൃ​​​പ്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളെ​​​ടു​​​ക്കു​​​മോ എ​​​ന്ന​​​തി​​​ൽ വ്യ​​​ക്ത​​​ത​​​യി​​​ല്ല. ഫെ​​​ഡ് ഗ​​​വ​​​ർ​​​ണ​​​റാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​വേ പ​​​ണ​​​പ്പെ​​​രു​​​പ്പ​​​ത്തി​​​നെ​​​തി​​​രേ സ്വീ​​​ക​​​രി​​​ച്ച ക​​​ർ​​​ശ​​​ന സ​​​മീ​​​പ​​​നം അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ്രാ​​​യോ​​​ഗി​​​ക​​​ത​​​യ്ക്കു തെ​​​ളി​​​വാ​​​ണെ​​​ന്നു നി​​​ക്ഷേ​​​പ​​​സ​​​മൂ​​​ഹ​​​ത്തി​​​ലെ ചി​​​ല​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Tags : Kevin Warsh Fed chief Trump Jerome Powell

Recent News

Corehub Up