കുവൈത്ത് സിറ്റി: രാജ്യത്തെ നിലവിലെ സുരക്ഷാ സാഹചര്യം മുൻനിർത്തി പൗരന്മാരും പ്രവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. മുൻകരുതൽ നടപടിയുടെ ഭാഗമായി ചൊവ്വാഴ്ച അർധരാത്രി മുതൽ ബുധനാഴ്ച പുലർച്ചെ ആറ് മണി വരെ എല്ലാവരും വീടുകളിൽ തന്നെ തുടരണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന പ്രത്യേക സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ നിർദേശം. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതരുമായി സഹകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും എന്നാൽ ജാഗ്രത കൈവിടരുതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Tags : Kuwait Advisory Citizens Latest News