x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റവലൂഷണറി ഗാര്‍ഡ് വിരട്ടി, ഇറാൻ പ്രസിഡന്‍റ് തിരുത്തി


Published: March 9, 2026 06:52 AM IST | Updated: March 9, 2026 06:52 AM IST

ദു​​​​​​​​​​​ബാ​​​​​​​​​​​യ്: പ​​​​​ശ്ചി​​​​​മേ​​​​​ഷ്യ​​​​​ൻ യു​​​​​​​​​​​ദ്ധം രൂ​​​​​​​​​​​ക്ഷ​​​​​​​​​​​മാ​​​​​​​​​​​കു​​​​​​​​​​​ന്ന​​​​​​​​​​​തി​​​​​​​​​​​നി​​​​​​​​​​​ടെ ഇ​​​​​​​​​​​റാ​​​​​​​​​​​ന്‍ നേ​​​​​​​​​​​തൃ​​​​​​​​​​​ത്വ​​​​​​​​​​​ത്തി​​​​​​​​​​​ല്‍ ക​​​​​​​​​​​ടു​​​​​​​​​​​ത്ത ഭി​​​​​​​​​​​ന്ന​​​​​​​​​​​ത​​​​​​​​​​​യെ​​​​​​​​​​​ന്നു റി​​​​​​​​​​​പ്പോ​​​​​​​​​​​ര്‍ട്ട്. ഇ​​​​​​​​​​​റാ​​​​​​​​​​​ന്‍ പ്ര​​​​​​​​​​​സി​​​​​​​​​​​ഡ​​​​​​ന്‍റ് മ​​​​​​​​​​​സൂ​​​​​​​​​​​ദ് പെ​​​​​​​​​​​സെ​​​​​​​​​​​ഷ്‌​​​​​​​​​​​കി​​​​​​​​​​​യാ​​​​​​​​​​​ന്‍ ഗ​​​​​​​ൾ​​​​​​​ഫ് രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളോ​​​​​​​ടു ക്ഷ​​​​​​​മാ​​​​​​​പ​​​​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​തും ഇ​​​​​​​​​​​നി ആ​​​​​​​​​​​ക്ര​​​​​​​​​​​മി​​​​​​​​​​​ക്കി​​​​​​​​​​​ല്ലെ​​​​​​​​​​​ന്നു പ്ര​​​​​​​​​​​ഖ്യാ​​​​​​​​​​​പ​​​​​​​​​​​നം ന​​​​​​​​​​​ട​​​​​​​​​​​ത്തി​​​​​​​​​​​യ​​​​​​​​​​​തും പ്ര​​​​​​​​​​​ബ​​​​​​​​​​​ല​​​​​​​​​​​മാ​​​​​​​​​​​യ റ​​​​​​​​​​​വ​​​​​​​​​​​ലൂ​​​​​​​​​​​ഷ​​​​​​​​​​​ണ​​​​​​​​​​​റി ഗാ​​​​​​​​​​​ര്‍ഡി​​​​​​​​​​​ന്‍റ രൂ​​​​​​​​​​​ക്ഷ​​​​​​​​​​​മാ​​​​​​​​​​​യ​​​​​​ എ​​​​​​​​​​​തി​​​​​​​​​​​ര്‍പ്പി​​​​​​​​​​​നി​​​​​​​​​​​ട​​​​​​​​​​​യാ​​​​​​​​​​​ക്കി. ഇ​​​​​​​​​​​തോ​​​​​​​​​​​ടൈ പെ​​​​​​​​​​​സെ​​​​​​​​​​​ഷ്‌​​​​​​​​​​​കി​​​​​​​​​​​യാ​​​​​​​​​​​ന്‍ പ്ര​​​​​​​​​​​സ്താ​​​​​​​​​​​വ​​​​​​​​​​​ന തി​​​​​​​​​​​രു​​​​​​​​​​​ത്തി രം​​​​​​​​​​​ഗ​​​​​​​​​​​ത്തെ​​​​​​​​​​​ത്തി.

മ​​​​​​​​​ധ്യേ​​​​​​​​​ഷ്യ​​​​​​​​​യി​​​​​​​​​ൽ ആ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​ണം ക​​​​​​​​​ടു​​​​​​​​​പ്പി​​​​​​​​​ക്കു​​​​​​​​​മെ​​​​​​​​​ന്നാ​​​​യി​​​​രു​​​​ന്നു ഇ​​​​​​​​​ന്ന​​​​​​​​​ലെ പെ​​​​​​​​​സെ​​​​​​​​​ഷ്കി​​​​​​​​​യാ​​​​ന്‍റെ മു​​​​​​​​​ന്ന​​​​​​​​​റി​​​​​​​​​യി​​​​​​​​​പ്പ്. മേ​​​​​​​​​ഖ​​​​​​​​​ല​​​​​​​​​യി​​​​​​​​​ലെ ചി​​​​​​​​​ല രാ​​​​​​​​​ജ്യ​​​​​​​​​ങ്ങ​​​​​​​​​ൾ പ്ര​​​​​​​​​ത്യ​​​​​​​​​ക്ഷ​​​​​​​​​മാ​​​​​​​​​യും പ​​​​​​​​​രോ​​​​​​​​​ക്ഷ​​​​​​​​​മാ​​​​​​​​​യും ശ​​​​​​​​​ത്രു​​​​​​​​​വി​​​​​​​​​ന്‍റെ കൈ​​​​​​​​​ക​​​​​​​​​ളി​​​​​​​​​ലാ​​​​​​​​​ണെ​​​​​​​​​ന്നും ഈ ​​​​​​​​​രാ​​​​​​​​​ജ്യ​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ലേ​​​​​​​​​ക്ക് ആ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​ണം തു​​​​​​​​​ട​​​​​​​​​രു​​​​​​​​​മെ​​​​​​​​​ന്നും ഇ​​​​​​​​​റാ​​​​​​​​​ൻ ജു​​​​​​​​​ഡീ​​​​​​​​​ഷ​​​​​​​​​റി ത​​​​​​​​​ല​​​​​​​​​വ​​​​​​​​​ൻ ഗു​​​​​​​​​ലാം ഹു​​​​​​​​​സൈ​​​​​​​​​ൻ മൊ​​​​​​​​​ഹ്സേ​​​​​​​​​നി-​​​​​​​​​ഇ​​​​​​​​​ജേ​​​​​​​​​യി എ​​​​​​​​​ക്സി​​​​​​​​​ൽ കു​​​​​​​​​റി​​​​​​​​​ച്ചു.

സൗ​ദി​യി​ൽ ഇ​ന്ത്യ​ക്കാ​ര​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ടു മരണം

ഇ​​​​​​​​​​​ന്ന​​​​​​​​​​​ലെ ഗ​​​​​​​​​​​ള്‍ഫ് രാ​​​​​​​​​​​ജ്യ​​​​​​​​​​​ങ്ങ​​​​​​​​​​​ളി​​​​​​​​​​​ലേ​​​​​​​​​​​ക്ക് ഇ​​​​​​​​​​​റാ​​​​​​​​​​​ന്‍ രൂ​​​​​​​​​​​ക്ഷ​​​​​​​​​​​മാ​​​​​​​​​​​യ ആ​​​​​​​​​​​ക്ര​​​​​​​​​​​മ​​​​​​​​​​​ണം ന​​​​​​​​​​​ട​​​​​​​​​​​ത്തി. സൗ​ദി​യി​ൽ മി​സൈ​ൽ അ​വ​ശി​ഷ്ടം വീ​ണ് ഇ​ന്ത്യ​ക്കാ​ര​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​ർ മ​രി​ച്ചു. യു​​​​​​​​​​​എഇക്കു നേ​​​​​​​​​​​ർ​​​​​​​​​​​ക്ക് ഇ​​​​​​​​​​​റാ​​​​​​​​​​​ൻ തൊ​​​​​​​​​​​ടു​​​​​​​​​​​ത്ത 16 മി​​​​​​​​​​​സൈ​​​​​​​​​​​ലു​​​​​​​​​​​ക​​​​​​​​​​​ളും 117 ഡ്രോ​​​​​​​​​​​ണു​​​​​​​​​​​ക​​​​​​​​​​​ളും പ്ര​​​​​​​​​​​തി​​​​​​​​​​​രോ​​​​​​​​​​​ധി​​​​​​​​​​​ച്ചു. ദു​​​​​​​​​​​ബാ​​​​​​​​​​​യി​​​​​​​​​​​ൽ ഡ്രോ​​​​​​​​​​​ൺ അ​​​​​​​​​​​വ​​​​​​​​​​​ശി​​​​​​​​​​​ഷ്ടം പ​​​​​​​​​​​തി​​​​​​​​​​​ച്ച് പാ​​​​​​​​​​​ക്കി​​​​​​​​​​​സ്ഥാ​​​​​​​​​​​ൻ പൗ​​​​​​​​​​​ര​​​​​​​​​​​ൻ കൊ​​​​​​​​​​​ല്ല​​​​​​​​​​​പ്പെ​​​​​​​​​​​ട്ടു. ദു​​​​​​​​​​​ബാ​​​​​​​​​​​യി​​​​​​​​​​​ൽ ഇ​​​​​​​​​​​തു​​​​​​​​​​​വ​​​​​​​​​​​രെ കൊ​​​​​​​​​ല്ല​​​​​​​​​പ്പെ​​​​​​​​​ട്ട​​​​​​​​​ത് ര​​​​​​​​​​​ണ്ടു പാ​​​​​​​​​​​ക്കി​​​​​​​​​​​സ്ഥാ​​​​​​​​​​​ൻ​​​​​​​​​​​കാ​​​​​​​​​​​രാ​​​​​​​​​ണ്. ബ​​​​​​​​​​​ഹറിനി​​​​​​​​​​​ലും ഇ​​​​​​​​​​​റാ​​​​​​​​​​​ന്‍റെ ക‌​​​​​​​​​​​ടു​​​​​​​​​​​ത്ത ആ​​​​​​​​​​​ക്ര​​​​​​​​​​​മ​​​​​​​​​​​ണ​​​​​​​​​​​മു​​​​​​​​​​​ണ്ടാ​​​​​​​​​​​യി.

ബ​​​​​​​​​ഹറിനി​​​​​​​​​ലെ ക​​​​​​​​​ട​​​​​​​​​ൽ​​​​​​​​​വെ​​​​​​​​​ള്ളം ശു​​​​​​​​​ദ്ധീ​​​​​​​​​ക​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​ന്ന പ്ലാ​​​​​​​​​ന്‍റ് ആ​​​​​​​​​ക്ര​​​​​​​​​മി​​​​​​​​​ക്ക​​​​​​​​​പ്പെ​​​​​​​​​ട്ടു. ജ​​​​​​​​​ന​​​​​​​​​വാ​​​​​​​​​സ കേ​​​​​​​​​ന്ദ്ര​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ലും ആ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​ണ​​​​​​​​​മു​​​​​​​​​ണ്ടാ​​​​​​​​​യി. ഒ​​​​​​​​​രാ​​​​​​​​​ൾ കൊ​​​​​​​​​ല്ല​​​​​​​​​പ്പെ​​​​​​​​​ട്ടു. കു​​​​​​​​​വൈ​​​​​​​​​റ്റ് വി​​​​​​​​​മാ​​​​​​​​​ന​​​​​​​​​ത്താ​​​​​​​​​വ​​​​​​​​​ള​​​​​​​​​ത്തി​​​​​​​​​ലെ ഇ​​​​​​​​​ന്ധ​​​​​​​​​ന​​​​​​​​​ടാ​​​​​​​​​ങ്കും സോ​​​​​​​​​ഷ്യ​​​​​​​​​ൽ സെ​​​​​​​​​ക്യൂ​​​​​​​​​രി​​​​​​​​​റ്റി ആ​​​​​​​​​സ്ഥാ​​​​​​​​​ന​​​​​​​​​വും ആ​​​​​​​​​ക്ര​​​​​​​​​മി​​​​​​​​​ച്ചു. കു​​​​​​​​​വൈ​​​​​​​​​റ്റി​​​​​​​​​ൽ ര​​​​​​​​​ണ്ടു പേ​​​​​​​​​ർ കൊ​​​​​​​​​ല്ല​​​​​​​​​പ്പെ​​​​​​​​​ട്ടു.

​​​​ഇ​​​​​​​​​​​റാ​​​​​​​​​​​നി​​​​​​​​​​​ലേ​​​​​​​​​​​ക്ക് ഇ​​​​​​​​​​​ന്ന​​​​​​​​​​​ലെ ഇ​​​​​​​​​​​സ്രേ​​​​​​​​​​​ലി സേ​​​​​​​​​​​ന ക​​​​​​​​​​​ന​​​​​​​​​​​ത്ത ആ​​​​​​​​​​​ക്ര​​​​​​​​​​​മ​​​​​​​​​​​ണം ന​​​​​​​​​​​ട​​​​​​​​​​​ത്തി. രാ​​​​​​​​​​​ജ്യ​​​​​​​​​​​മൊ​​​​​​​​​​​ട്ടാ​​​​​​​​​​​കെ 10,000 സി​​​​​​​​​​​വി​​​​​​​​​​​ലി​​​​​​​​​​​യ​​​​​​​​​​​ൻ കെ​​​​​​​​​​​ട്ടി​​​​​​​​​​​ട​​​​​​​​​​​ങ്ങ​​​​​​​​​​​ൾ ത​​​​​​​​​​​ക​​​​​​​​​​​ർ​​​​​​​​​​​ക്ക​​​​​​​​​​​പ്പെ​​​​​​​​​​​ട്ടു​​​​​​​​​​​വെ​​​​​​​​​​​ന്ന് ഇ​​​​​​​​​​​റേ​​​​​​​​​​​നി​​​​​​​​​​​യ​​​​​​​​​​​ൻ റെ​​​​​​​​​​​ഡ് ക്ര​​​​​​​​​​​സ​​​​​​​​​​​ന്‍റ് അ​​​​​​​​​​​റി​​​​​​​​​​​യി​​​​​​​​​​​ച്ചു.

ല​​​​​​​​ബ​​​​​​​​ന​​​​​​​​നി​​​​​​​​ൽ ഇ​​​​​​​​സ്ര​​​​​​​​യേ​​​​​​​​ൽ-​​​​​​​​ഹി​​​​​​​​സ്ബു​​​​​​​​ള്ള പോ​​​​​​​​രാ​​​​​​​​ട്ട​​​​​​​​ത്തി​​​​​​​​ൽ 83 കു​​​​​​​​ട്ടി​​​​​​​​ക​​​​​​​​ളും 82 സ്ത്രീ​​​​​ക​​​​​ളും അ​​​​​ട​​​​​ക്കം 400 പേ​​​​​​​​ർ മ​​​​​​​​രി​​​​​​​​ച്ചെ​​​​​​​​ന്ന് ല​​​​​​​​ബ​​​​​​​​നീ​​​​​​​​സ് ആ​​​​​​​​രോ​​​​​​​​ഗ്യ മ​​​​​​​​ന്ത്രി പ​​​​​​​​റ​​​​​​​​ഞ്ഞു. നാ​​​​​ലു ല​​​​​ക്ഷം പേ​​​​​ർ പ​​​​​ലായനം ചെ​​​​​യ്തു. തെ​​​​​​ക്ക​​​​​​ൻ​​​​​​ ല​​​​​​ബ​​​​​​ന​​​​​​നി​​​​​​ൽ ത​​​​​​ങ്ങ​​​​​​ളു​​​​​​ടെ ര​​​​​​ണ്ടു സൈ​​​​​​നി​​​​​​ക​​​​​​ർ കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ടെ​​​​​​ന്ന് ഇ​​​​​​സ്രേ​​​​​​ലി സേ​​​​​​ന അ​​​​​​റി​​​​​​യി​​​​​​ച്ചു.

ടെഹ്റാനിലേക്ക് ഇസ്രേലി ബോംബ്‌വർഷം

ഇ​​​​​​റാ​​​​​​ൻ ത​​​​​​ല​​​​​​സ്ഥാ​​​​​​ന​​​​​​മാ​​​​​​യ ടെ​​​​​​ഹ്റാ​​​​​​നി​​​​​​ലേ​​​​​​ക്ക് ഇ​​​​​​ന്ന​​​​​​ലെ ഇ​​​​​​സ്രേ​​​​​​ലി സേ​​​​​​ന ന​​​​​​ട​​​​​​ത്തി​​​​​​യ ബോം​​​ബ് വ​​​ർ​​​ഷ​​​ത്തി​​​ൽ വ​​​​​​ൻ നാ​​​​​​ശ​​​​​​മു​​​​​​ണ്ടാ​​​​​​യി. എ​​​​​​ണ്ണ റി​​​​​​ഫൈ​​​​​​ന​​​​​​റി​​​​​​ക​​​​​​ൾ​​​​​​ക്കു നേ​​​​​​ർ​​​​​​ക്കു​​​​​​ണ്ടാ​​​​​​യ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​​​​ത്തെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് ടെ​​​​​​ഹ്റാ​​​​​​നി​​​​​​ൽ പു​​​​​​ക​​​​​​പ​​​​​​ട​​​​​​ലം നി​​​​​​റ​​​​​​ഞ്ഞു.

യു​​​​​എ​​​​​സ് ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ ക​​​​​ട​​​​​ൽ​​​​​വെ​​​​​ള്ളം ശു​​​​​ദ്ധീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന പ്ലാ​​​​​ന്‍റ് ത​​​​​ക​​​​​ർ​​​​​ന്നെ​​​​​ന്ന് ഇ​​​​​റാ​​​​​ൻ അ​​​​​റി​​​​​യി​​​​​ച്ചു. ഹോ​​​​​ർ​​​​​മു​​​​​സ് ക​​​​​ട​​​​​ലി​​​​​ടു​​​​​ക്കി​​​​​ലെ ഖെ​​​​​ഷം ദ്വീ​​​​​പി​​​​​ലെ പ്ലാ​​​​​ന്‍റി​​​​​നു നേ​​​​​ർ​​​​​ക്കാ​​​​​യി​​​​​രു​​​​​ന്നു ആ​​​​​ക്ര​​​​​മ​​​​​ണം. 30 ഗ്രാ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലെ ജ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു കു​​​​​ടി​​​​​വെ​​​​​ള്ളം ല​​​​​ഭ്യ​​​​​മ​​​​​ല്ലാ​​​​​താ​​​​​യി.
അ​​​​​ടു​​​​​ത്ത ഘ​​​​​ട്ടം യു​​​​​ദ്ധ​​​​​ത്തി​​​​​ൽ നി​​​​​ര​​​​​വ​​​​​ധി വി​​​​​സ്മ​​​​​യ​​​​​ങ്ങ​​​​​ളു​​​​​ണ്ടാ​​​​​കു​​​​​മെ​​​​​ന്ന് ഇ​​​​​സ്രേ​​​​​ലി പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ബെ​​​​​ഞ്ച​​​​​മി​​​​​ൻ നെ​​​​​ത​​​​​ന്യാ​​​​​ഹു പ​​​​​റ​​​​​ഞ്ഞു.

Tags : Revolutionary Guards disbanded

Recent News

Corehub Up