മോസ്കോ: ജിഹാദി ആക്രമണം നേരിടുന്ന ആഫ്രിക്കൻ രാജ്യമായ മാലിയിൽ റഷ്യൻ സേനയുടെ സാന്നിധ്യം തുടരുമെന്ന് ക്രെംലിൻ അറിയിച്ചു.
റഷ്യൻ സേന മാലി വിടണമെന്ന് അൽക്വയ്ദ ബന്ധമുള്ള ഭീകരരും തുവാറഗ് വിമതരും ആവശ്യപ്പെട്ടിരുന്നു. റഷ്യൻ സേനയുടെ പിന്തുണയുള്ളതുകൊണ്ടാണ് മാലിയിലെ പട്ടാള ഭരണകൂടം ആക്രമണത്തെ അതിജീവിക്കുന്നതെന്നും ജിഹാദികൾ പറഞ്ഞിരുന്നു.
ഭീകരവാദത്തിനെതിരേ മാലി സർക്കാരിനു പിന്തുണ തുടരുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ഇന്നലെ അറിയിച്ചു.
മാലിയിലെ ജിഹാദി ആക്രമണം ആഫ്രിക്കയിലെ റഷ്യൻ സേനയ്ക്കു വലിയ തിരിച്ചടിയാണ്. ആഫ്രിക്കൻ രാജ്യങ്ങൾക്കു വാഗ്ദാനം ചെയ്തിരിക്കുന്ന സുരക്ഷ പ്രദാനം ചെയ്യാൻ റഷ്യക്കു കഴിയില്ലെന്ന് തെളിഞ്ഞു. ഇതിനു പുറമേ റഷ്യയുടെ സാന്പത്തിക താത്പര്യങ്ങളെയും ആക്രമണം ബാധിച്ചുവെന്നാണ് റിപ്പോർട്ട്.
Tags : Russian troops Mali remain