x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​പ്പാ​നി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം; തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ സു​നാ​മി മു​ന്ന​റി​യി​പ്പ്


Published: April 20, 2026 02:55 PM IST | Updated: April 20, 2026 02:55 PM IST

ടോ​ക്കി​യോ: വ​ട​ക്ക​ൻ ജ​പ്പാ​നി​ലെ ഇ​വാ​ത്തെ പ്ര​വി​ശ്യ​യി​ൽ റി​ക്ട​ർ സ്കെ​യി​ലി​ൽ 7.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. ഇ​തി​നെ​ത്തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ സു​നാ​മി മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചു.

ജ​പ്പാ​ൻ സ​മ​യം ഇ​ന്ന് വൈ​കു​ന്നേ​രം 4:53-ഓ​ടെ​യാ​ണ് ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്. ഇ​വാ​ത്തെ പ്ര​വി​ശ്യ​ക്ക് സ​മീ​പം പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലാ​ണ് ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. പ്ര​ക​മ്പ​നം നൂ​റു​ക​ണ​ക്കി​ന് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ടോ​ക്കി​യോ ന​ഗ​ര​ത്തി​ലും അ​നു​ഭ​വ​പ്പെ​ട്ടു.

തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ 3 മീ​റ്റ​ർ വ​രെ ഉ​യ​ര​മു​ള്ള തി​ര​മാ​ല​ക​ൾ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് ജ​പ്പാ​ൻ കാ​ലാ​വ​സ്ഥാ ഏ​ജ​ൻ​സി മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​യോ​മോ​റി പ്ര​വി​ശ്യ​യു​ടെ തീ​ര​ങ്ങ​ളി​ലും ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ന​ദീ​തീ​ര​ങ്ങ​ളി​ൽ നി​ന്നും ജ​ന​ങ്ങ​ളോ​ട് ഉ​ട​ൻ ത​ന്നെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കോ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കോ മാ​റി​താ​മ​സി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു.

തി​ര​മാ​ല​ക​ൾ ആ​വ​ർ​ത്തി​ച്ച് വ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ മു​ന്ന​റി​യി​പ്പ് പി​ൻ​വ​ലി​ക്കു​ന്ന​ത് വ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ൽ തു​ട​രാ​ൻ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.​സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​മാ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് പ്ര​ത്യേ​ക ക്രൈ​സി​സ് മാ​നേ​ജ്‌​മെ​ന്‍റ് ടീ​മി​നെ സ​ജ്ജ​മാ​ക്കി.

ലോ​ക​ത്ത് ഭൂ​ച​ല​ന​ങ്ങ​ൾ​ക്ക് ഏ​റെ സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ളി​ലൊ​ന്നാ​ണ് ജ​പ്പാ​ൻ. 2011-ൽ ​ഇ​തേ മേ​ഖ​ല​യി​ലു​ണ്ടാ​യ 9.0 തീ​വ്ര​ത​യി​ലു​ള്ള ഭൂ​ച​ല​ന​വും തു​ട​ർ​ന്നു​ണ്ടാ​യ സു​നാ​മി​യും വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തി​യി​രു​ന്നു. നി​ല​വി​ലെ സാ​ഹ​ച​ര്യം അ​ധി​കൃ​ത​ർ അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് നി​രീ​ക്ഷി​ക്കു​ന്ന​ത്.

Tags : Japan EarthQuake Latest News

Recent News

Corehub Up