x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​റാ​ൻ മു​ന​മ്പി​ൽ അ​മേ​രി​ക്ക​യു​ടെ മൂ​ന്ന് ഭീ​മ​ൻ ക​പ്പ​ലു​ക​ൾ; 4,000 സൈ​നി​ക​രെ കൂ​ടി വി​ന്യ​സി​ക്കു​ന്നു


Published: April 24, 2026 02:24 PM IST | Updated: April 24, 2026 02:24 PM IST

വാ​ഷിം​ഗ്ട​ൺ: ഇ​റാ​നു​മാ​യു​ള്ള സം​ഘ​ർ​ഷം മൂ​ർ​ച്ഛി​ക്കു​ന്ന​തി​നി​ടെ മി​ഡി​ൽ ഈ​സ്റ്റി​ൽ സൈ​നി​ക സ​ന്നാ​ഹം ശ​ക്ത​മാ​ക്കി അ​മേ​രി​ക്ക. അ​മേ​രി​ക്ക​യു​ടെ ഭീ​മ​ൻ വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലാ​യ ജോ​ർ​ജ് എ​ച്ച്ഡ​ബ്ല്യു​ബു​ഷ് കൂ​ടി മേ​ഖ​ല​യി​ൽ എ​ത്തി​യ​തോ​ടെ ഇ​റാ​ൻ തീ​ര​ത്ത് മൂ​ന്ന് അ​മേ​രി​ക്ക​ൻ വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലു​ക​ളാ​ണ് നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന് പു​റ​മെ 4,000-ത്തോ​ളം അ​ധി​ക സൈ​നി​ക​രെ കൂ​ടി മേ​ഖ​ല​യി​ലേ​ക്ക് അ​യ​ക്കാ​ൻ അ​മേ​രി​ക്ക തീ​രു​മാ​നി​ച്ചു.

യു​എ​സ്എ​സ് ജോ​ർ​ജ് എ​ച്ച്ഡ​ബ്ല്യു​ബു​ഷ്, യു​എ​സ്എ​സ് എ​ബ്ര​ഹാം ലി​ങ്ക​ൺ, യു​എ​സ്എ​സ് ജെ​റാ​ൾ​ഡ് ആ​ർ ഫോ​ർ​ഡ് എ​ന്നീ മൂ​ന്ന് ക​പ്പ​ലു​ക​ളാ​ണ് ഇ​പ്പോ​ൾ ഇ​റാ​ന്‍റെ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​ത്. ഈ ​മൂ​ന്ന് ക​പ്പ​ലു​ക​ളി​ലു​മാ​യി നൂ​റു​ക​ണ​ക്കി​ന് അ​ത്യാ​ധു​നി​ക യു​ദ്ധ​വി​മാ​ന​ങ്ങ​ളും മി​സൈ​ൽ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളു​മു​ണ്ട്. വ​രും ആ​ഴ്ച​ക​ളി​ൽ 4,000-ല​ധി​കം യു​എ​സ് സൈ​നി​ക​ർ കൂ​ടി മി​ഡി​ൽ ഈ​സ്റ്റി​ലെ​ത്തും. ഇ​തോ​ടെ മേ​ഖ​ല​യി​ലെ മൊ​ത്തം അ​മേ​രി​ക്ക​ൻ സൈ​നി​ക​രു​ടെ എ​ണ്ണം 50,000 ക​ട​ക്കും.

ഇ​റാ​നെ​തി​രെ​യു​ള്ള ഉ​പ​രോ​ധം ക​ർ​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കാ​നും സ​ഖ്യ​ക​ക്ഷി​യാ​യ ഇ​സ്ര​യേ​ലി​ന് സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​മാ​ണ് ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഈ ​നീ​ക്കം. 2003ലെ ​ഇ​റാ​ഖ് യു​ദ്ധ​ത്തി​ന് ശേ​ഷം മേ​ഖ​ല​യി​ൽ അ​മേ​രി​ക്ക ന​ട​ത്തു​ന്ന ഏ​റ്റ​വും വ​ലി​യ സൈ​നി​ക വി​ന്യാ​സ​മാ​ണി​തെ​ന്ന് പ്ര​തി​രോ​ധ വി​ദ​ഗ്ധ​ർ വി​ല​യി​രു​ത്തു​ന്നു. ഏ​ത് നി​മി​ഷ​വും ഒ​രു സൈ​നി​ക നീ​ക്ക​ത്തി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ലോ​ക​രാ​ജ്യ​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ്.

Tags : Ships Latest News

Recent News

Corehub Up