x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രംപിന്‍റെ പ്രഖ്യാപനം; എണ്ണ തെന്നി വീണു


Published: March 23, 2026 05:49 PM IST | Updated: March 23, 2026 05:50 PM IST

വാഷിംഗ്ടൺ ഡിസി: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഒറ്റ പ്രഖ്യാപനത്തില്‍ വിപണിയില്‍ ട്വിസ്റ്റ്. ഇറാനുമായി ചര്‍ച്ച നടക്കുകയാണെന്നും ഊര്‍ജ നിലയങ്ങള്‍ ആക്രമിക്കുന്നതില്‍ നിന്ന് തല്‍ക്കാലം പിന്മാറുന്നുവെന്നും ട്രംപ് പ്രഖ്യാപിച്ചതോടെ വിപണിയില്‍ എണ്ണ വിലയിൽ വൻ ഇടിവ്.

ഒമാനിൽനിന്നാണ് ക്രൂഡ് വില പുറത്തുവന്നിരുന്നത്. ഇന്ന് രാവിലെ 160.20 ഡോളറിലായിരുന്നു വ്യാപാരം. ഇതിൽ 13 ശതമാനത്തിന്‍റെ കുറവ് ഉണ്ടായിരിക്കുന്നതായാണ് ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചിരിക്കുന്നത്. ഒപ്പം ആഗോള ബ്രെന്‍റ് ക്രൂഡിന്‍റെ വിലയിലും വലിയ ഇടിവ് ഉണ്ടായി. 200 ഡോളറിലെത്തിക്കുമെന്നായിരുന്നു ഇറാന്‍റെ ഭീഷണി.

ക്രൂഡ് വില ഇടിഞ്ഞതോടെ സ്വര്‍ണവില തിരിച്ചുകയറി. അമേരിക്കയും ഇസ്രായേലും നടത്തുന്ന ഇറാനെതിരായ ആക്രമണം നിര്‍ത്തിയേക്കുമെന്ന സൂചനയാണ് ട്രംപിന്‍റെ പുതിയ കുറിപ്പില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്.

Tags : crude oil prices donald trump

Recent News

Corehub Up