വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള രണ്ടാംഘട്ട സമാധാന ചർച്ചകളെക്കുറിച്ചുള്ള ശുഭവാർത്ത നാളെയോടെ ലഭിച്ചേക്കാമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
സമാധാന ചർച്ചകൾക്കായി കൂടുതൽ സമയം നൽകുന്നതിനായി ഇറാനുമായുള്ള വെടിനിർത്തൽ നീട്ടിയതിനു പിന്നാലെയാണ് നാളെ ചർച്ച നടന്നേക്കുമെന്ന തരത്തിലുള്ള ട്രംപിന്റെ പ്രതികരണം. എന്നാൽ ഇത്തരമൊരു ചർച്ചയെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും ട്രംപ് കള്ളം പറയുകയാണെന്നും ഇറാൻ പ്രതികരിച്ചു.
പാക്കിസ്ഥാൻ സർക്കാരിന്റെ അഭ്യർഥനപ്രകാരം ഇറാനെതിരായ സൈനികനടപടികൾ താത്കാലികമായി നിർത്തിവച്ച ട്രംപ്, വെടിനിർത്തൽ കരാർ നീട്ടി നൽകിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങളിൽ പാക്കിസ്ഥാന്റെ മധ്യസ്ഥത നിർണായകമായ പങ്കാണ് വഹിക്കുന്നത്.
അടുത്ത '36 മുതൽ 72' മണിക്കൂറിനുള്ളിൽ സമാധാന ചർച്ചകൾ പുനരാരംഭിച്ചേക്കുമെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
Tags : Trump tomorrow good news