x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സമാധാനത്തിനായി..., യുഎസ് പ്രതിനിധികൾ ഇന്ന് പാക്കിസ്ഥാനിൽ


Published: April 20, 2026 07:40 AM IST | Updated: April 20, 2026 07:40 AM IST

വാ​​​​​​​​​​​ഷിം​​​​​​​​​​​ഗ്ട​​​​​​​​​​​ൺ ഡി​​​​​​​​​​​സി/​​​​​ദു​​​​​ബാ​​​​​യ്: സ​​​​​​​​​​​മാ​​​​​​​​​​​ധാ​​​​​​​​​​​ന ച​​​​​​​​​​​ർ​​​​​​​​​​​ച്ച​​​​​​​​​​​ക​​​​​​​​​​​ൾ​​​​​​​​​​​ക്കാ​​​​​​​​​​​യി യു​​​​​​​​​​​എ​​​​​​​​​​​സ് പ്ര​​​​​​​​​​​തി​​​​​​​​​​​നി​​​​​​​​​​​ധി​​​​​​​​​​​ക​​​​​​​​​​​ൾ ഇ​​​​​​​​​​​ന്നു പാ​​​​​​​​​​​ക്കി​​​​​​​​​​​സ്ഥാ​​​​​​​​​​​നി​​​​​​​​​​​ലെ​​​​​​​​​​​ത്തു​​​​​​​​​​​മെ​​​​​​​​​​​ന്ന് പ്ര​​​​​​​​​​​സി​​​​​​​​​​​ഡ​​​​​​​​​​​ന്‍റ് ഡോ​​​​​​​​​​​ണ​​​​​​​​​​​ൾ​​​​​​​​​​​ഡ് ട്രം​​​​​​​​​​​പ്. സ​​​​​​​​​​​മൂ​​​​​​​​​​​ഹ​​​​​​​​​​​ മാ​​​​​​​​​​​ധ്യ​​​​​​​​​​​മ​​​​​​​​​​​ത്തി​​​​​​​​​​​ലൂ​​​​​​​​​​​ടെ​​​​​​​​​​​യാ​​​​​​​​​​​ണ് ട്രം​​​​​​​​​​​പ് ഇ​​​​​​​​​​​ക്കാ​​​​​​​​​​​ര്യം അ​​​​​​​​​​​റി​​​​​​​​​​​യി​​​​​​​​​​​ച്ച​​​​​​​​​​​ത്.

വൈ​​​​​​സ് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ജെ.​​​​​​ഡി. വാ​​​​​​ൻ​​​​​​സാ​​​​​​ണ് യു​​​​​എ​​​​​​സ് സം​​​​​​ഘ​​​​​​ത്തെ ന​​​​​​യി​​​​​​ക്കു​​​​​​ക. പാ​​​​​​​​​​​ക്കി​​​​​​​​​​​സ്ഥാ​​​​​​​​​​​നി​​​​​​​​​​​ൽ ന​​​​​​​​​​​ട​​​​​​​​​​​ന്ന ആ​​​​​​​​​​​ദ്യ​​​ഘ​​​​​​​​​​​ട്ട സ​​​​​​​​​​​മാ​​​​​​​​​​​ധാ​​​​​​​​​​​ന​​​ച​​​​​​​​​​​ർ​​​​​​​​​​​ച്ച​​​​​​​​​​​യി​​​​​​ലും വാ​​​​​​ൻ​​​​​​സാ​​​​​​യി​​​​​​രു​​​​​​ന്നു യു​​​​​​എ​​​​​​സ് സം​​​​​​ഘ​​​​​​​ത്ത​​​​​​ല​​​​​​വ​​​​​​ൻ.

ഹോ​​​​​​​​​​​ർ​​​​​​​​​​​മു​​​​​​​​​​​സ് ക​​​​​​​​​​​ട​​​​​​​​​​​ലി​​​​​​​​​​​ടു​​​​​​​​​​​ക്കി​​​​​​​​​​​ൽ ക​​​​​​​​​​​പ്പ​​​​​​​​​​​ലു​​​​​​​​​​​ക​​​​​​​​​​​ൾ​​​​​​​​​​​ക്കു​​​ നേ​​​രേ വെ​​​​​​​​​​​ടി​​​​​​​​​​​യു​​​​​​​​​​​തി​​​​​​​​​​​ർ​​​​​​​​​​​ത്ത ഇ​​​​​​​​​​​റാ​​​​​​​​​​​ൻ വെ​​​​​​​​​​​ടി​​​​​​​​​​​നി​​​​​​​​​​​ർ​​​​​​​​​​​ത്ത​​​​​​​​​​​ൽ ധാ​​​​​​​​​​​ര​​​​​​​​​​​ണ ലം​​​​​​​​​​​ഘി​​​​​​​​​​​ച്ചെ​​​​​​​​​​​ന്നു ട്രം​​​​​​​​​​​പ് കു​​​​​​​​​​​റ്റ​​​​​​​​​​​പ്പെ​​​​​​​​​​​ടു​​​​​​​​​​​ത്തി. യു​​​​​​​​​​​എ​​​​​​​​​​​സ് മു​​​​​​​​​​​ന്നോ​​​​​​​​​​​ട്ടു​​​​​​​​​​​ വ​​​​​​​​​​​യ്ക്കു​​​​​​​​ന്ന ക​​​​​​​​രാ​​​​​​​​ർ പാ​​​​​​​​​​​ലി​​​​​​​​​​​ച്ചി​​​​​​​​​​​ല്ലെ​​​​​​​​​​​ങ്കി​​​​​​​​​​​ൽ ഇ​​​​​​​​​​​റാ​​​​​​​​​​​ന്‍റെ ഓ​​​​​​​​​​​രോ ഊ​​​​​​​​​​​ർ​​​​​​​​​​​ജ പ്ലാ​​​​​​​​​​​ന്‍റും ഓ​​​​​​​​​​​രോ പാ​​​​​​​​​​​ല​​​​​​​​​​​വും ത​​​​​​​​​​​ക​​​​​​​​​​​ർ​​​​​​​​​​​ക്കു​​​​​​​​​​​മെ​​​​​​​​​​​ന്നും ട്രം​​​​​​​​​​​പ് ഭീ​​​​​​​​​​​ഷ​​​​​​​​​​​ണി മു​​​​​​​​​​​ഴ​​​​​​​​​​​ക്കി.

അ​​​​​​​​തേ​​​​​​​​സ​​​​​​​​മ​​​​​​​​യം, സ​​​​​​​​മാ​​​​​​​​ധാ​​​​​​​​ന​​​ ച​​​​​​​​ർ​​​​​​​​ച്ച സം​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ച് ഇ​​​​​​​​റാ​​​​​​​​ൻ പ്ര​​​​​​​​തി​​​​​​​​ക​​​​​​​​രി​​​​​​​​ച്ചി​​​​​​​​ട്ടി​​​​​​​​ല്ല. യു​​​​​​​​​​എ​​​​​​​​​​സ്-​​​​​​​​​​ഇ​​​​​​​​​​റാ​​​​​​​​​​ൻ വെ​​​​​​​​​​ടി​​​​​​​​​​നി​​​​​​​​​​ർ​​​​​​​​​​ത്ത​​​​​​​​​​ൽ ധാ​​​​​​​​​​ര​​​​​​​​​​ണ ബു​​​​​​​​​​ധ​​​​​​​​​​നാ​​​​​​​​​​ഴ്ച അ​​​​​​​​​​വ​​​​​​​​​​സാ​​​​​​​​​​നി​​​​​​​​​​ക്കും. യു​​​​​​​​​​എ​​​​​​​​​​സ്-​​​​​​​​​​ഇ​​​​​​​​​​റാ​​​​​​​​​​ൻ സ​​​​​​​​​​മാ​​​​​​​​​​ധാ​​​​​​​​​​ന ച​​​​​​​​​​ർ​​​​​​​​​​ച്ച ന​​​​​​​​​​ട​​​​​​​​​​ക്കു​​​​​​​​​​ന്ന പാ​​​​​​​​​​ക്കി​​​​​​​​​​സ്ഥാ​​​​​​​​​​നി​​​​​​​​​​ൽ സു​​​​​​​​​​ര​​​​​​​​​​ക്ഷ ക​​​​​​​​​​ർ​​​​​​​​​​ശ​​​​​​​​​​ന​​​​​​​​​​മാ​​​​​​​​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

10,000 പോ​​​​​​​​​​ലീ​​​​​​​​​​സു​​​​​​​​​​കാ​​​​​​​​​​രെ​​​​​​​​​​യാ​​​​​​​​​​ണ് ഇ​​​​​​​​​​ര​​​​​​​​​​ട്ട ന​​​​​​​​​​ഗ​​​​​​​​​​ര​​​​​​​​​​ങ്ങ​​​​​​​​​​ളാ​​​​​​​​​​യ ഇ​​​സ്‌​​​ലാ​​​​​​​​​​മാ​​​​​​​​​​ബാ​​​​​​​​​​ദി​​​​​​​​​​ലും റാ​​​​​​​​​​വ​​​​​​​​​​ൽ​​​​​​​​​​പി​​​​​​​​​​ണ്ടി​​​​​​​​​​യി​​​​​​​​​​ലും വി​​​​​​​​​​ന്യ​​​​​​​​​​സി​​​​​​​​​​ച്ചി​​​​​​​​​​രി​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​ത്. റാ​​​​​​​​​​വ​​​​​​​​​​ൽ​​​​​​​​​​പി​​​​​​​​​​ണ്ടി​​​​​​​​​​യി​​​​​​​​​​ൽ 600 ചെ​​​​​​​​​​ക്പോ​​​​​​​​​​യി​​​​​​​​​​ന്‍റു​​​​​​​​​​ക​​​​​​​​​​ൾ സ്ഥാ​​​​​​​​​​പി​​​​​​​​​​ച്ചു. ഏ​​​​​​​​​​പ്രി​​​​​​​​​​ൽ 11, 12 തീ​​​​​​​​​​യ​​​​​​​​​​തി​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ൽ ന​​​​​​​​​​ട​​​​​​​​​​ന്ന ച​​​​​​​​​​ർ​​​​​​​​​​ച്ച തീ​​​​​​​​​​രു​​​​​​​​​​മാ​​​​​​​​​​ന​​​​​​​​​​മാ​​​​​​​​​​കാ​​​​​​​​​​തെ പി​​​​​​​​​​രി​​​​​​​​​​ഞ്ഞി​​​​​​​​​​രു​​​​​​​​​​ന്നു.

പ​​​​​​​​​​ശ്ചി​​​​​​​​​​മേ​​​​​​​​​​ഷ്യ​​​​​​​​​​യി​​​​​​​​​​ൽ സ​​​​​​​​​​മാ​​​​​​​​​​ധാ​​​​​​​​​​നം പു​​​​​​​​​​നഃ​​​​​​​​​​സ്ഥാ​​​​​​​​​​പി​​​​​​​​​​ക്കു​​​​​​​​​​ക​​​​​​​​​​യെ​​​​​​​​​​ന്ന ല​​​​​​​​​​ക്ഷ്യ​​​​​​​​​​ത്തോ​​​​​​​​​​ടെ പാ​​​​​​​​​​ക്കി​​​​​​​​​​സ്ഥാ​​​​​​​​​​ൻ ഊ​​​​​​​​​​ർ​​​​​​​​​​ജി​​​​​​​​​​ത മ​​​​​​​​​​ധ്യ​​​​​​​​​​സ്ഥ​​​നീ​​​​​​​​​​ക്ക​​​​​​​​​​ങ്ങ​​​​​​​​​​ളാ​​​​​​​​​​ണു ന​​​​​​​​​​ട​​​​​​​​​​ത്തി​​​​​​​​​​വ​​​​​​​​​​രു​​​​​​​​​ന്ന​​​​​​​​​​ത്. പ്ര​​​​​​​​​​ധാ​​​​​​​​​​ന​​​​​​​​​​മ​​​​​​​​​​ന്ത്രി ഷെ​​​​​​​​​​ഹ്ബാ​​​​​​​​​​സ് ഷെ​​​​​​​​​​രീ​​​​​​​​​​ഫ് ക​​​ഴി​​​ഞ്ഞ 15 മു​​​​​​​​​ത​​​​​​​​​ൽ സൗ​​​​​​​​​​ദി അ​​​​​​​​​​റേ​​​​​​​​​​ബ്യ, ഖ​​​​​​​​​​ത്ത​​​​​​​​​​ർ, തു​​​​​​​​​​ർ​​​​​​​​​​ക്കി എ​​​​​​​​​​ന്നീ രാ​​​​​​​​​​ജ്യ​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ൽ സ​​​​​​​​​​ന്ദ​​​​​​​​​​ർ​​​​​​​​​​ശ​​​​​​​​​​നം ന​​​​​​​​​​ട​​​​​​ത്തി.

പാ​​​​​​​​​​ക് സൈ​​​​​​​​​​നി​​​​​​​​​​ക മേ​​​​​​​​​​ധാ​​​​​​​​​​വി ഫീ​​​​​​​​​​ൽ​​​​​​​​​​ഡ് മാ​​​​​​​​​​ർ​​​​​​​​​​ഷ​​​​​​​​​​ൽ അ​​​​​​​​​​സിം മു​​​​​​​​​​നീ​​​​​​​​​​ർ ഇ​​​​​​​​​​റാ​​​​​​​​​​നി​​​​​​​​​​ലെ​​​​​​​​​​ത്തി ഉ​​​​​​​​​​ന്ന​​​​​​​​​​തനേ​​​​​​​​​​താ​​​​​​​​​​ക്ക​​​​​​​​​​ളു​​​​​​​​​​മാ​​​​​​​​​​യി കൂ​​​​​​​​​​ടി​​​​​​​​​​ക്കാ​​​​​​​​​​ഴ്ച ന​​​​​​​​​​ട​​​​​​​​​​ത്തി​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ന്നു. മൂ​​​​​​​​​​ന്നു ദി​​​​​​​​​​വ​​​​​​​​​​സ​​​​​​​​​​മാ​​​​​​​​​​ണ് അ​​​​​​​​​​സിം മു​​​​​​​​​​നീ​​​​​​​​​​ർ ഇ​​​​​​​​​​റാ​​​​​​​​​​നി​​​​​​​​​​ലു​​​​​​​​​​ണ്ടാ​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ന്ന​​​​​​​​​​ത്. അ​​​​​​​മേ​​​​​​​രി​​​​​​​ക്ക​​​​​​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്നു പു​​​​​​​തി​​​​​​​യ നി​​​​​​​ർ​​​​​​​ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ൾ ല​​​​​​​ഭി​​​​​​​ച്ചെ​​​​​​​ന്ന് ഇ​​​​​​​റാ​​​​​​​ൻ അ​​​​​​​റി​​​​​​​യി​​​​​​​ച്ചു. ഇ​​​​​​​റാ​​​​​​​ന്‍റെ ആ​​​​​​​ണ​​​​​​​വ​​​​​​​പ​​​​​​​ദ്ധ​​​​​​​തി​​​​​​​യും ഹോ​​​​​​​ർ​​​​​​​മു​​​​​​​സ് ക​​​​​​​ട​​​​​​​ലി​​​​​​​ടു​​​​​​​ക്കി​​​​​​​ലെ നി​​​​​​​യ​​​​​​​ന്ത്ര​​​​​​​ണ​​​​​​​വു​​​മാ​​​ണ് ആ​​​​​​​ദ്യ​​​വ​​​​​​​ട്ട ച​​​​​​​ർ​​​​​​​ച്ച വ​​​​​​​ഴി​​​​​​​മു​​​​​​​ട്ടാ​​​​​​​ൻ കാ​​​​​​​ര​​​​​​​ണം.

Tags : US Pakistan iran war

Recent News

Corehub Up