x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ക്ര​മ​ണ​ത്തി​ൽ ഒ​ന്നും സം​ഭ​വി​ച്ചി​ല്ലെ​ന്ന് യു​എ​സ്; പ്ര​തി​രോ​ധി​ക്കാ​നു​ള്ള എ​ല്ലാ അ​വ​കാ​ശ​ങ്ങ​ളു​മു​ണ്ടെ​ന്ന് ഇ​റാ​ൻ


Published: March 1, 2026 01:14 AM IST | Updated: March 1, 2026 01:58 AM IST

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക-​ഇ​സ്ര​യേ​ൽ സം​യു​ക്ത ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ ഇ​റാ​ൻ ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ ത​ങ്ങ​ൾ​ക്ക് കാ​ര്യ​മാ​യ പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് അ​മേ​രി​ക്ക. യു​എ​സ് സെ​ൻ​ട്ര​ൽ ക​മ്മാ​ൻ​ഡ് ആ​ണ് അ​റി​യി​പ്പ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​റാ​ന്‍റെ ആ​ക്ര​മ​ണം യു​എ​സി​നെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും ത​ങ്ങ​ളു​ടെ ഒ​രു സൈ​നി​ക​നും പ​രി​ക്കേ​ൽ​ക്കു​ക​യോ ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​മേ​രി​ക്ക അ​റി​യി​ച്ചു. അ​തേ​സ​മ​യം ഇ​റാ​ന്‍റെ 24 പ്ര​വി​ശ്യ​ക​ളി​ൽ അ​മേ​രി​ക്ക​യു​ടെ​യും ഇ​സ്രാ​യേ​ലി​ന്‍റെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യി ഇ​റാ​നി​യ​ൻ റെ​ഡ് ക്ര​സ​ന്‍റ് സൊ​സൈ​റ്റി അ​റി​യി​ക്കു​ന്നു.

24 പ്ര​വി​ശ്യ​ക​ളി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 201 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യും 747 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റെ​ഡ് ക്ര​സ​ന്‍റ് വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ത​ങ്ങ​ളു​ടെ രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​ര​വും അ​വ​കാ​ശ​വും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യു​ള്ള​താ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന പോ​രാ​ട്ട​മെ​ന്ന് ഇ​റാ​ൻ ദേ​ശീ​യ വ​ക്താ​വ് ഇ​സ്‌​മ​യി​ൽ ബ​ക്ഷി അ​റി​യി​ച്ചു.

അ​ന്താ​രാ​ഷ്ട്ര നി​യ​മം അ​നു​സ​രി​ച്ച് സ്വ​യം പ്ര​തി​രോ​ധി​ക്കാ​നു​ള്ള എ​ല്ലാ അ​വ​കാ​ശ​ങ്ങ​ളും ത​ങ്ങ​ൾ​ക്കു​ണ്ടെ​ന്നും, യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ​യാ​ണ് ത​ങ്ങ​ൾ ആ​ക്ര​മ​ണം നേ​രി​ടു​ന്ന​തെ​ന്നും ഇ​സ്‌​മ​യി​ൽ ബ​ക്ഷി വ്യ​ക്ത​മാ​ക്കി.

സ്വ​ന്തം രാ​ജ്യ​ത്തി​നാ​യി ന​ട​ത്തു​ന്ന പ്ര​തി​രോ​ധ​ങ്ങ​ളാ​ണ് ത​ങ്ങ​ളു​ടെ സാ​യു​ധ സേ​ന​ക​ൾ ചെ​യ്യു​ന്ന​തെ​ന്നും, അ​വ​ർ രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​ര​വും അ​തി​ർ​ത്തി​യും സം​ര​ക്ഷി​ക്കാ​നു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണെ​ന്നും ഇ​സ്മാ​യി​ൽ ബ​ക്ഷി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : united states iran israel saudi arabia donald trump

Recent News

Corehub Up