x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇറാൻ വിമാനക്കമ്പനികളുമായി സഹകരിക്കുന്നവരെ ഉപരോധിക്കുമെന്ന് യുഎസ്


Published: April 28, 2026 06:39 AM IST | Updated: April 28, 2026 06:39 AM IST

വാഷിംഗ്ടൺ ഡിസി: ഇറാൻ വിമാനക്കമ്പനികളുമായി സഹകരിക്കുന്നവരെ ഉപരോധിക്കുമെന്ന ഭീഷണിയുമായി യുഎസ്. ഇക്കാര്യത്തിൽ വേണ്ട നടപടിയെടുക്കാൻ ലോകരാജ്യങ്ങളിലെ സർക്കാരുകൾ ശ്രദ്ധിക്കണമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ് പറഞ്ഞു.

വിമാന ഇന്ധനം, കേറ്ററിംഗ്, ലാൻഡിംഗ് ഫീസ്, അറ്റകുറ്റപ്പണികൾ തുടങ്ങി ഒരു കാര്യത്തിലും ഇറാന്‍റെ വിമാനക്കമ്പനികളുമായി സഹകരണം പാടില്ല.

ഇറാനെതിരെ പരമാവധി സാമ്പത്തിക സമ്മർദം യുഎസ് ട്രഷറി ചുമത്തും. ഇറാൻ വ്യവസായങ്ങളുമായി ബന്ധപ്പെടുന്ന മൂന്നാമതൊരാൾക്കെതിരെ ഉപരോധമേർപ്പെടുത്താനും യുഎസിന് മടിയില്ലെന്നും ബെസന്‍റ് എക്സിൽ കുറിച്ചു.

Tags : US cooperating Iranian airlines Scott Bessent

Recent News

Corehub Up