സിയോൾ: യുഎസ്- ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസത്തിനെതിരേ മുന്നറിയിപ്പുമായി ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ സഹോദരി കിം യോ ജോംഗ് രംഗത്ത്.
ഉത്തരകൊറിയയുടെ പരമാധികാരത്തിനെതിരേയുള്ള ഏതൊരു നീക്കത്തിനും ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് അവർ മുന്നറിയിപ്പ് നൽകി. യുഎസ്-ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസം ആരംഭിച്ചതിന്റെ പിറ്റേ ദിവസമാണു മുന്നറിയിപ്പുമായി കിം യോ ജോംഗ് രംഗത്തെത്തിയത്.
ഇറാൻ യുദ്ധത്തെ നേരിട്ട് പരാമർശിക്കാതെ ലോകത്ത് അന്താരാഷ്ട്ര ഗുണ്ടകളുടെ അതിരുകടന്ന പ്രവൃത്തികൾ മൂലം യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെടുന്ന സ്ഥിതിയാണെന്നും കിം യോ ജോംഗ് കുറ്റപ്പെടുത്തി.
യുഎസ്, ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസങ്ങൾ പ്രദേശത്തെ പ്രാദേശിക സ്ഥിരതയെ ഇല്ലാതാക്കുമെന്നും അവർ പറഞ്ഞു.
Tags : US Warning South Korea serious consequences Kim Yo Jong military exercises