x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശമനമില്ലാതെ പശ്ചിമേഷ്യൻ സംഘർഷം


Published: March 17, 2026 03:40 AM IST | Updated: March 17, 2026 03:40 AM IST

ടെ​​​ൽ അ​​​വീ​​​വ്: ഇ​​​റാ​​​നെ​​​തി​​​രേ യു​​​എ​​​സ്-​​​ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണം തു​​​ട​​​രു​​​ന്നു. ഇ​​​റാ​​​നി​​​ലെ പാ​​​ക് അ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്നു​​​ള്ള ച​​​ബ​​​ഹാ​​​ര്‍ സ്വ​​​ത​​​ന്ത്ര വ്യാ​​​പാ​​​ര മേ​​​ഖ​​​ല​​​യ്ക്കു സ​​​മീ​​​പ​​​മു​​​ള്ള പ​​​ര്‍വ​​​ത​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ സൈ​​​നി​​​ക താ​​​വ​​​ള​​​ങ്ങ​​​ള്‍ യു​​​എ​​​സ് യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ള്‍ ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ആ​​​ക്ര​​​മി​​​ച്ചു.

ഇ​​​റാ​​​ന്‍റെ തെ​​​ക്കു​​​കി​​​ഴ​​​ക്ക​​​ന്‍ പ്ര​​​വി​​​ശ്യ​​​യാ​​​യ സി​​​സ്റ്റാ​​​ന്‍, ബ​​​ലൂ​​​ചി​​​സ്ഥാ​​​ന്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് ചാ​​​ബ​​​ഹാ​​​ര്‍ സ്വ​​​ത​​​ന്ത്ര വ്യാ​​​പാ​​​ര​​​മേ​​​ഖ​​​ല സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന​​​ത്.

2024ല്‍ ​​​ഇ​​​ന്ത്യ പ​​​ത്തു വ​​​ര്‍ഷ​​​ത്തെ പാ​​​ട്ട​​​ത്തി​​​നെ​​​ടു​​​ക്കു​​​ക​​​യും 120 കോ​​​ടി ഡോ​​​ള​​​ർ നി​​​ക്ഷേ​​​പി​​​ക്കു​​​ക​​​യും ചെ​​​യ്ത ച​​​ബ​​​ഹാ​​​ർ തു​​​റ​​​മു​​​ഖ​​​ത്തി​​​നു സ​​​മീ​​​പ​​​വും ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ന്‍, മ​​​ധ്യേ​​​ഷ്യ, റ​​​ഷ്യ, യൂ​​​റോ​​​പ്പ് എ​​​ന്നി​​​വ​​​യു​​​മാ​​​യി നേ​​​രി​​​ട്ടു വ്യാ​​​പാ​​​രം ന​​​ട​​​ത്താ​​​ന്‍ ഇ​​​ന്ത്യ​​​യെ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​താ​​​ണ് ച​​​ബ​​​ഹാ​​​ര്‍ തു​​​റ​​​മു​​​ഖം.

ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു​​​ നേ​​​രേ വീ​​​ണ്ടും ഇ​​​റാ​​​നി​​​ൽ​​​നി​​​ന്ന് ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യി. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ഡ്രോ​​​ണി​​​ന്‍റെ അ​​​വ​​​ശി‌​​​ഷ്‌​​​ട​​​ങ്ങ​​​ൾ വീ​​​ണ് ദു​​​ബാ​​​യ് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തോ​​​ടു ചേ​​​ർ​​​ന്ന ഇ​​​ന്ധ​​​ന​​​ടാ​​​ങ്കി​​​ൽ തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യി. ഇ​​​തോ​​​ടെ വ്യോ​​​മ​​​ഗ​​​താ​​​ഗ​​​തം സ്തം​​​ഭി​​​ച്ചു. രാ​​​ത്രി വൈ​​​കി​​​യാ​​​ണ് വ്യോ​​​മ​​​ഗ​​​താ​​​ഗ​​​തം ഭാ​​​ഗി​​​ക​​​മാ​​​യി പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​നാ​​​യ​​​ത്.

സൗ​​​ദി അ​​​റേ​​​ബ്യ, ബ​​​ഹ​​​റി​​​ൻ, ഖ​​​ത്ത​​​ർ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു വ​​​ന്ന നി​​​ര​​​വ​​​ധി ഡ്രോ​​​ണു​​​ക​​​ൾ അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ​​​വ​​​ച്ചു​​​ത​​​ന്നെ നി​​​ർ​​​വീ​​​ര്യ​​​മാ​​​ക്കി. ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളെ ഇ​​​നി​​​യും ആ​​​ക്ര​​​മി​​​ക്കു​​​മെ​​​ന്ന സൂ​​​ച​​​ന​​​യു​​​മാ​​​യി ഇ​​​റാ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി അ​​​ബ്ബാ​​​സ് ആ​​​രാ​​​ഗ്ചി രം​​​ഗ​​​ത്തു​​​വ​​​ന്നു.

ചി​​​ല അ​​​യ​​​ൽ​​​രാ​​​ജ്യ​​​ങ്ങ​​​ൾ അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന​​​യ്ക്ക് ആ​​​തി​​​ഥ്യ​​​മ​​​രു​​​ളി ഇ​​​റാ​​​നെ​​​തി​​​രാ​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ​​​ക്കും ഇ​​​റാ​​​നി​​​ക​​​ളെ കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​നും കൂ​​​ട്ടു​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചു. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ലു​​​ള്ള നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കാ​​​ൻ ഈ ​​​രാ​​​ജ്യ​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

►ഇ​​​റാ​​​ൻ ദു​​​ർ​​​ബ​​​ല​​​മാ​​​കു​​​ന്ന​​​താ​​​യി ഇ​​​സ്ര​​​യേ​​​ലും അ​​​മേ​​​രി​​​ക്ക​​​യും◄

 അ​​​തേ​​​സ​​​മ​​​യം, ഇ​​​റാ​​​നെ​​​തി​​​രാ​​​യ ആ​​​ക്ര​​​മ​​​ണം മൂ​​​ന്നാം ആ​​​ഴ്ച​​​യി​​​ലേ​​​ക്കു ക​​​ട​​​ന്നി​​​രി​​​ക്കെ ആ ​​​രാ​​​ജ്യ​​​ത്തി​​​ന്‍റെ പ്ര​​​തി​​​രോ​​​ധ​​​ശേ​​​ഷി ദു​​​ർ​​​ബ​​​ല​​​മാ​​​യ​​​താ​​​യി അ​​​മേ​​​രി​​​ക്ക. ഇ​​​റാ​​​ന്‍റെ വ്യോമ, നാവികസേനകൾ പൂർണമായും നശിപ്പിക്കപ്പെട്ടതായും മി​​​സൈ​​​ൽ​​​ശേ​​​ഷി അ​​​വ​​​സാ​​​ന​​​ത്തോ​​​ട​​​ടു​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും വൈ​​​റ്റ് ഹൗ​​​സ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ഏ​​​റെ​​​ക്കു​​​റെ പൂ​​​ർ​​​ണ​​​മാ​​​യും അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​യ ഇ​​​റേ​​​നി​​​യ​​​ൻ ആ​​​കാ​​​ശ​​​ത്തേ​​​ക്കു ക​​​ട​​​ന്ന് ഇ​​​ഷ്‌​​​ട​​​മു​​​ള്ള ല​​​ക്ഷ്യ​​​ങ്ങ​​​ൾ ആ​​​ക്ര​​​മി​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നാ​​​ണ് ഇ​​​സ്രേ​​​ലി സൈ​​​നി​​​ക ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ച​​​ത്.

എ​​​ന്നാ​​​ൽ, ത​​​ങ്ങ​​​ൾ ഇ​​​തു​​​വ​​​രെ ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത് പ​​​ഴ​​​യ മി​​​സൈ​​​ലു​​​ക​​​ളാ​​​ണെ​​​ന്നും പു​​​തി​​​യ മി​​​സൈ​​​ലു​​​ക​​​ളു​​​ടെ വ​​​ൻ​​​ശേ​​​ഖ​​​രം ത​​​ങ്ങ​​​ളു​​​ടെ കൈ​​​വ​​​ശ​​​മു​​​ണ്ടെ​​​ന്നു​​​മാ​​​ണ് ഇ​​​റാ​​​ൻ പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്.

►ഹോ​​​ർ​​​മു​​​സി​​​ൽ ഇ​​​ട​​​പെ​​​ടാ​​​ൻ മ​​​ടി​​​ച്ച് നാ​​​റ്റോ◄

അ​​​തി​​​നി​​​ടെ, ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് സു​​​ര​​​ക്ഷി​​​ത​​​മാ​​​ക്കാ​​​ൻ യു​​​ദ്ധ​​​ക്ക​​​പ്പ​​​ലു​​​ക​​​ൾ അ​​​യ​​​ച്ചു സ​​​ഹാ​​​യി​​​ക്ക​​​ണ​​​മെ​​​ന്ന ട്രം​​​പി​​​ന്‍റെ അ​​​ഭ്യ​​​ർ​​​ഥ​​​ന​​​യോ​​​ട് സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ൾ അ​​​നു​​​കൂ​​​ല മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല.

ഇ​​​റാ​​​നെ​​​തി​​​രാ​​​യ യു​​​ദ്ധ​​​ത്തി​​​ൽ ബ്രി​​​ട്ട​​​ൻ ഇ​​​ട​​​പെ​​​ടി​​​ല്ലെ​​​ന്നും എ​​​ന്നാ​​​ൽ ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് സു​​​ര​​​ക്ഷി​​​ത​​​മാ​​​ക്കാ​​​ൻ സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളു​​​മാ​​​യി ആ​​​ലോ​​​ചി​​​ച്ച് ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​മെ​​​ന്നും ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കെ​​​യ്‌​​​ർ സ്റ്റാ​​​ർ​​​മ​​​ർ പ​​​റ​​​ഞ്ഞു. ഹോ​​​ർ​​​മു​​​സി​​​ലേ​​​ക്ക് യു​​​ദ്ധ​​​ക്ക​​​പ്പ​​​ലു​​​ക​​​ൾ അ​​​യ​​​ക്കാ​​​തി​​​രു​​​ന്നാ​​​ൽ അ​​​തു നാ​​​റ്റോ​​​യ്ക്ക് വ​​​ലി​​​യ ന​​​ഷ്‌‌​​​ട​​​മാ​​​കു​​​മെ​​​ന്നും ട്രം​​​പ് മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി.

 

Tags : West Asian conflict Iran US Isreal Middle East war

Recent News

Corehub Up