തിരുവനന്തപുരം: എസ്ഡിപിഐ പ്രവര്‍ത്തകരെ നന്നാക്കാനാണ് അവരോട് വോട്ട് ചോദിക്കുന്നതെന്ന് സിപിഎം നേതാവ് എ.കെ.ബാലന്. എസ്ഡിപിഐ നേതാക്കളോടോ സംഘടനയോടോ വോട്ട് വേണമെന്ന് പറയില്ല.
ഇത്തരം സംഘടനകളിലുള്ളവരെ രാഷ്ട്ര വിരുദ്ധരെന്ന് ചാപ്പകുത്തുന്നത് ശരിയല്ല. അഭിമന്യു പ്രശ്നം ഇപ്പോള്‍ ഉന്നയിക്കുന്നത് എസ്ഡിപിഐയുമായി സിപിഎം മുന്നണിയുണ്ടാക്കിയിരിക്കുന്നുവെന്ന് വരുത്തിതീര്‍ക്കാനാണെന്നും ബാലന് പറഞ്ഞു.
എസ്ഡിപിഐയുമായി മുന്നണി ബന്ധം ഉണ്ടാക്കിയിട്ടില്ല. മുന്നണി ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ കൃത്യമായി പ്രതിരോധിച്ച് പറയും. മുന്നണിയില്ലാത്തതിനാല്‍ അവരെ പ്രതിരോധിക്കേണ്ട കാര്യമില്ല. കുഞ്ഞാലി കൊലപാതകക്കേസില്‍ പ്രതിയായിരുന്നില്ലേ ആര്യാടന് മുഹമ്മദ്.
ആ ആര്യാടന് ഞങ്ങള്‍ വോട്ടു കുത്തിയില്ലേ. അതാണ് ഞങ്ങളുടെ രാഷ്ട്രീയം. ഇപ്പോള്‍ എസ്ഡിപിഐയുമായി ഒരു മുന്നണിയോ അഡ്ജസ്റ്റ്മെന്റോയില്ലെന്നും എ.കെ.ബാലന് പറഞ്ഞു.
Tags : sdpi votes a.k.balan election