കോട്ടയം: കാരിത്താസ് ഹോസ്പിറ്റലില് പുതിയ അഡ്വാന്സ്ഡ് പോഡിയാട്രി ആന്ഡ് ഡയബറ്റിക് ഫൂട്ട് സെന്റർ പ്രവര്ത്തനമാരംഭിച്ചു.
കോട്ടയം അതിരൂപത സഹായ മെത്രാനും കാരിത്താസ് ഹോസ്പിറ്റല് ട്രസ്റ്റ് ചെയര്മാനുമായ മാര് ജോസഫ് പണ്ടാരശേരില് സെന്ററിന്റെ ഉദ്ഘാടനം നിര്വഹിച്ചു.
കാരിത്താസ് ഹോസ്പിറ്റല് ഡയറക്ടറും സിഇഒയുമായ ഫാ. ഡോ. ബിനു കുന്നത്ത്, ജോയിന്റ് ഡയറക്ടര്മാര്, മെഡിക്കല് ഡയറക്ടര് ഡോ. ബോബി എന്. ഏബ്രഹാം, സിഒഒ ഡോ. അജിത് വേണുഗോപാലന്, ചീഫ് നഴ്സിംഗ് ഓഫീസര് സിസ്റ്റര് ഷിജി ജോസ്, ഡോ. ആര്. ശ്രീനാഥ്, ഡോ. ടി. അജീഷ്, ഡോ. ഷീല മേരി വര്ഗീസ്, ഡോ. ജിജുന് എം. ഇഗ്നേഷ്യസ്, ഡോ. ടോം തോമസ് കാട്ടൂര് എന്നിവര് സന്നിഹിതരായിരുന്നു. കൂടുതല് വിവരങ്ങള്ക്കും ബുക്കിംഗിനും: 0481-2790025.
Tags : Caritas Hospital Podiatry Diabetic Foot Center