x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ‍്യാനേഷ് കുമാർ പുറത്തുപോയിരിക്കും: കെ.സി. വേണുഗോപാൽ

സി.​​കെ. കു​​ര‍്യാ​​ച്ച​​ൻ
Published: November 7, 2026 12:09 AM IST | Updated: November 7, 2026 12:09 AM IST

കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ എം​​​പി.

കു​​​മ​​​ര​​​കം: മു​​​ഖ‍്യ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മി​​​ഷ​​​ണ​​​ർ ഗ‍്യാ​​​നേ​​​ഷ് കു​​​മാ​​ർ പു​​​റ​​​ത്തു​​​പോ​​​യി​​രി​​ക്കു​​​മെ​​​ന്നും അ​​തി​​​ൽ ഒ​​​രു സം​​​ശ​​​യ​​​വു​​​മി​​​ല്ലെ​​​ന്നും കോ​​​ൺ​​​ഗ്ര​​​സ് സം​​​ഘ​​​ട​​​നാ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ എം​​​പി. ഗ‍്യാ​​​നേ​​​ഷ് കു​​​മാ​​​റി​​​നെ പു​​​റ​​​ത്താ​​​ക്കു​​​ന്ന​​​തു​​​വ​​​രെ വി​​​ട്ടു​​​വീ​​​ഴ്ച​​​യി​​​ല്ലാ​​​തെ സ​​​മ​​​ര​​​മു​​​ഖ​​​ത്തു​​​ണ്ടാ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ദീ​​​പി​​​ക​​​യോ​​​ടു പ​​​റ​​​ഞ്ഞു.

പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി പ​​​ബ്ലി​​​ക് അ​​​ഫ‍യേ​​​ഴ്സ് ക​​​മ്മി​​​റ്റി​​യു​​ടെ കേ​​ര​​ള പ​​ര‍്യ​​ട​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി കു​​​മ​​​ര​​​കം റി​​​തം റി​​​സോ​​​ർ​​​ട്ടി​​​ൽ ന​​​ട​​​ന്ന മീ​​​റ്റിം​​​ഗി​​​നെ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ക്ഷേ​​​​​​​​മ​​​​​​​​പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ ആ​​​​​​​​നു​​​​​​​​കൂ​​​​​​​​ല്യ​​​​​​​​ങ്ങ​​​​​​​​ളും പ​​​​​​​​ണം ന​​​​​​​​ൽ​​​​​​​​ക​​​​​​​​ലും സാ​​​​​​​​ധ്യ​​​​​​​​മാ​​​​​​​​ക്കാ​​​​​​​​ൻ ആ​​​​​​​​ധാ​​​​​​​​റി​​​​​​​​നു പ​​​​​​​​ക​​​​​​​​രം വോ​​​​​​​​ട്ട​​​​​​​​ർ ഐ​​​​​​​​ഡ​​​​​​​ന്‍റി​​​​​​​​റ്റി കാ​​​​​​​​ർ​​​​​​​​ഡും ബ​​​​​​​​യോ​​​​​​​​മെ​​​​​​​​ട്രി​​​​​​​​ക് വി​​​​​​​​വ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ളും ഉ​​​​​​​​പ​​​​​​​​യോ​​​​​​​​ഗി​​​​​​​​ക്കാ​​​​​​​​നു​​​​​​​​ള്ള കേ​​​​​​​​ന്ദ്ര​​​​​​​​സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ നീ​​​​​​​​ക്കം പു​​​റ​​​ത്തു​​​വ​​​ന്ന​​​തോ​​​ടെ പ്ര​​​തി​​​പ​​​ക്ഷം ഉ​​​ന്ന​​​യി​​​ക്കു​​​ന്ന ആ​​​​​​​​ശ​​​​​​​​ങ്ക സ​​​ത‍്യ​​​മാ​​​ണെ​​​ന്നു തെ​​​ളി​​​യു​​​ക​​​യാ​​​ണ്.

കേ​​​​​​​​ന്ദ്ര പ​​​​​​​​ഞ്ചാ​​​​​​​​യ​​​​​​​​ത്തി​​​​​​രാ​​​​​​​​ജ് മ​​​​​​​​ന്ത്രി രാ​​​​​​​​ജീ​​​​​​​​വ് ര​​​​​​​​ഞ്ജ​​​​​​​​ൻ സിം​​​​​​​​ഗാ​​​​​​​​ണ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് പ്ര​​​​​​​​ഖ്യാ​​​​​​​​പ​​​​​​​​നം ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യി​​​രി​​​ക്കു​​​ന്ന​​​ത്. കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​ന് ജ​​​ന​​​ങ്ങ​​​ളു​​​ടെ ജീ​​​വ​​​ൽ​​​പ്ര​​​ശ്ന​​​മെ​​​ന്ന നി​​​ല​​​യി​​​ൽ പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ സ​​​മ​​​ര​​​ങ്ങ​​​ൾ​​​ക്ക് ജ​​​ന​​​പി​​​ന്തു​​​ണ​​​യേ​​​റു​​​ക​​​യാ​​​ണെ​​​ന്നും കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ. ദീ​​​പാ​​​വ​​​ലി​​​ക്കു​​​ശേ​​​ഷം തു​​​ട​​​ർ സ​​​മ​​​ര​​​ങ്ങ​​​ളു​​​ണ്ടാ​​​കും. ഇ​​​ന്ത‍്യ മു​​​ന്ന​​​ണി ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി വി​​​ജ​​​യം​​​വ​​​രെ​​​യും പോ​​​രാ​​​ടു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Tags : K.C. Venugopal Gyanesh Kumar Chief Election Commissioner Removed Position Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up