x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർക്ക് കിഫ്ബിയിൽ ഇടമില്ല

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: November 8, 2026 12:08 AM IST | Updated: November 8, 2026 12:08 AM IST

കി​​​ഫ്ബി​​​

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കി​​​ഫ്ബി​​​യി​​​ലെ ഉ​​​ന്ന​​​ത ത​​​സ്തി​​​കക​​​ളി​​​ൽ തു​​​ട​​​ർ​​​ന്നി​​​രു​​​ന്ന വി​​​ര​​​മി​​​ച്ച ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ കി​​​ഫ്ബി​​​യി​​​ൽനി​​​ന്നു പൂ​​​ർ​​​ണ​​​മാ​​​യി ഒ​​​ഴി​​​വാ​​​ക്കി.

പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് സ​​​ർ​​​ക്കാ​​​രു​​​മാ​​​യി അ​​​ടു​​​പ്പ​​​മു​​​ള്ള വി​​​ര​​​മി​​​ച്ച ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ താ​​​വ​​​ള​​​മാ​​​യി അ​​​റി​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്ന കി​​​ഫ്ബി​​​യി​​​ൽ നി​​​ന്നാ​​​ണ് ല​​​ക്ഷ​​​ങ്ങ​​​ൾ ശ​​​ന്പ​​​ളം വാ​​​ങ്ങി​​യി​​രു​​ന്ന ഐ​​​എ​​​എ​​​സു​​​കാ​​​രെ ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത്.

കി​​​ഫ്ബി സി​​​ഇ​​​ഒ​​​യു​​​ടെ ചു​​​മ​​​ത​​​ല വ​​​ഹി​​​ച്ചി​​​രു​​​ന്ന മു​​​ൻ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ.​​​കെ.​​​എം. ഏ​​​ബ്ര​​​ഹാം യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ആ​​​ദ്യ​​​കാ​​​ല​​​ത്തുത​​​ന്നെ കി​​​ഫ്ബി​​​യി​​​ൽ നി​​​ന്നു സ്വ​​​യം ഒ​​​ഴി​​​വാ​​​യി​​​രു​​​ന്നു. കി​​​ഫ്ബി​​​യു​​​ടെ സ​​​ഹോ​​​ദ​​​രസ്ഥാ​​​പ​​​ന​​​ത്തി​​​ൽ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്‌ടർ പ​​​ദ​​​വി​​​യി​​​ൽ തു​​​ട​​​ർ​​​ന്നി​​​രു​​​ന്ന മു​​​ൻ അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഇ​​​ള​​​ങ്കോ​​​വ​​​ൻ ക​​​ഴി​​​ഞ്ഞ മാ​​​സം സ്ഥാ​​​പ​​​നം വി​​​ട്ടു.

ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഒ​​​രു മാ​​​സ​​​ത്തെ കാ​​​ലാ​​​വ​​​ധി പൂ​​​ർ​​​ത്തി​​​യാ​​​യി​​​ട്ടും സ​​​ർ​​​ക്കാ​​​ർ പു​​​തു​​​ക്കി ന​​​ൽ​​​കാ​​​ൻ ത​​​യാ​​​റാ​​​കാ​​​തി​​​രു​​​ന്ന​​​തോടെയാണ് അ​​​ദ്ദേ​​​ഹം ഒ​​​ഴി​​​വാ​​​യ​​​ത്.

കി​​​ഫ്ബി അ​​​ഡീ​​​ഷ​​​ണ​​​ൽ സി​​​ഇ​​​ഒ പ​​​ദ​​​വി വ​​​ഹി​​​ച്ചി​​​രു​​​ന്ന മി​​​നി ആ​​​ന്‍റ​​​ണി​​​യു​​​ടെ കാ​​​ലാ​​​വ​​​ധി പൂ​​​ർ​​​ത്തി​​​യാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ അ​​​ഡീ​​​ഷ​​​ണ​​​ൽ സി​​​ഇ​​​ഒ പ​​​ദ​​​വി​​​യി​​​ൽ പ്രോ​​​ഗ്രാം ഇം​​​പ്ലി​​​മെ​​​ന്‍റേ​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​റാ​​​യ മു​​​ഹ​​​മ്മ​​​ദ് ഷ​​​ഫീ​​​ഖ് എ​​​ന്ന ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന് അ​​​ധി​​​ക ചു​​​മ​​​ത​​​ല ന​​​ൽ​​​കി നി​​​യ​​​മി​​​ച്ചു. നി​​​ല​​​വി​​​ൽ കി​​​ഫ്ബി സി​​​ഇ​​​ഒ​​​യു​​​ടെ ചു​​​മ​​​ത​​​ല ധ​​​ന​​​കാ​​​ര്യ റി​​​സോ​​​ഴ്സ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യ അ​​​ജി​​​ത് പാ​​​ട്ടീ​​​ലാ​​​ണ് ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​ത്.

വി​​​ര​​​മി​​​ച്ച ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ഒ​​​ഴി​​​വാ​​​ക്കി​​​യ​​​തു വ​​​ഴി ഇ​​​വ​​​രു​​​ടെ ശ​​​ന്പ​​​ളമി​​​ന​​​ത്തി​​​ൽ മാ​​​ത്രം പ്ര​​​തി​​​വ​​​ർ​​​ഷം 1.31 കോ​​​ടി രൂ​​​പ​​​യു​​​ടെ ലാ​​​ഭ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് ധ​​​ന​​​വ​​​കു​​​പ്പ് പ​​​റ​​​യു​​​ന്ന​​​ത്.

സി​​​ഇ​​​ഒ​​​യാ​​​യി​​​രു​​​ന്ന കെ.​​​എം.​​​ഏ​​​ബ്ര​​​ഹാ​​​മി​​​ന് പ്ര​​​തി​​​മാ​​​സം 4.05 ല​​​ക്ഷ​​​വും ഇ​​​ള​​​ങ്കോ​​​വ​​​ന് നാ​​​ലു ല​​​ക്ഷ​​​വും മി​​​നി ആ​​​ന്‍റ​​​ണി​​​ക്ക് മൂ​​​ന്നു ല​​​ക്ഷ​​​വു​​​മാ​​​യി​​​രു​​​ന്നു പ്ര​​​തി​​​മാ​​​സ ശ​​​ന്പ​​​ളം.

Tags : Retired officials No place IAS Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up