ഇ.എൻ. സുരേഷ് ബാബു
തിരുവനന്തപുരം: പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ഇ.എൻ. സുരേഷ് ബാബുവിനെതിരെ നടപടി ആവശ്യപ്പെടാനൊരുങ്ങി വനിതാ നേതാക്കൾ. ഇന്ന് മുതല്‍ ചേരുന്ന സംസ്ഥാന നേതൃയോഗത്തിൽ വിഷയം അവതരിപ്പിക്കുമെന്നാണ് വിവരം.
കെ.കെ. ശൈലജ, പി.കെ. ശ്രീമതി, സി.എസ്. സുജാത തുടങ്ങിയ നേതാക്കളാണ് നടപടി ആവശ്യപ്പെടുകയെന്നാണ് ലഭിക്കുന്ന വിവരം. പരാതിയില്‍ നിജസ്ഥിതിയുണ്ടെങ്കില് കടുത്ത നടപടി സ്വീകരിക്കണമെന്നാണ് വനിതാ നേതാക്കള്‍ ഉന്നയിക്കുന്ന ആവശ്യം.
ഇന്ന് മുതലാണ് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്നത്. പി.കെ. ശ്രീമതി ഉൾപ്പെടെയുള്ള നേതാക്കള്‍ പല തവണ പരോക്ഷമായി തന്നെ കടുത്ത നടപടി വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിഷയം ചര്‍ച്ചയാകുമ്പോള്‍ കൃത്യമായി നിലപാട് പറയും എന്നായിരുന്നു കെ.കെ. ശൈലജ നേരത്തെ വിഷയത്തിൽ പ്രതികരിച്ചിരുന്നത്. അതേസമയം സുരേഷ് ബാബുവിനെതിരെ പരാതി ലഭിച്ചതായി എം.വി. ഗോവിന്ദന് അടക്കമുള്ള നേതാക്കള്‍ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.
Tags : CPM ENSureshBabu Allegation Palakkad NewsUpdate Headlines