x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Home - Kerala - All - all

ആ​ഗോ​ള ഒ​ന്നാം​റാ​ങ്കു​മാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ഡോ. ​ജ​സ്റ്റി​ൻ പോ​ൾ


Published: January 8, 2026 12:24 AM IST | Updated: January 8, 2026 12:24 AM IST

തൃ​​​ശൂ​​​ർ: ഗ​​​വേ​​​ഷ​​​ക​​​രെ ആ​​​ധി​​​കാ​​​രി​​​ക​​​മാ​​​യി റാ​​​ങ്ക് ചെ​​​യ്യു​​​ന്ന യു​​​എ​​​സി​​​ലെ സ് കോ​​​ള​​​ർ ജി​​​പി​​​എ​​​സ് പ്ര​​​ഖ്യാ​​​പി​​​ച്ച പ​​​ട്ടി​​​ക​​​യി​​​ൽ ബി​​​സി​​​ന​​​സ് അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ൻ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ആ​​​ഗോ​​​ള ഒ​​​ന്നാം​​​റാ​​​ങ്ക് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ മ​​​ല​​​യാ​​​ളി പ്ര​​​ഫ​​​സ​​​ർ ഡോ. ​​​ജ​​​സ്റ്റി​​​ൻ പോ​​​ളി​​​ന്.

ഇം​​​ഗ്ല​​​ണ്ടി​​​ലെ ബൈ​​​റ്റ​​​ൺ, ഐ​​​ഐ​​​ടി മും​​​ബൈ, റൊ​​​മാ​​​നി​​​യ​​​യി​​​ലെ ഗ​​​ലാ​​​ത്തി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​യി നാ​​​ലു ഡോ​​​ക്ട​​​റേ​​​റ്റ് നേ​​​ടി​​​യി​​​ട്ടു​​​ണ്ട്. നൂ​​​റോ​​​ളം രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ പ്ര​​​ഫ​​​സ​​​റും പ്ര​​​ഭാ​​​ഷ​​​ക​​​നു​​​മാ​​​യി ജോ​​​ലി​​​ചെ​​​യ്യു​​​ന്ന ജ​​​സ്റ്റി​​​ൻ, ഇ​​​പ്പോ​​​ൾ യു​​​എ​​​സി​​​ലെ പോ​​​ർ​​​ട്ടോ​​​റി​​​ക്കോ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല പ്ര​​​ഫ​​​സ​​​റും ബു​​​ഡാ​​​പെ​​​സ്റ്റ് യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി ഡി​​​സ്റ്റി​​​ൻ​​​ഗ്വി​​​ഷ്ഡ് റി​​​സ​​​ർ​​​ച്ച് ഫെ​​​ല്ലോ​​​യും കൊ​​​റി​​​യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​റു​​​മാ​​​ണ്.

ഐ​​​ഐ​​​എ​​​മ്മി​​​ൽ ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് ചെ​​​യ​​​ർ, മും​​​ബൈ എ​​​ൻ​​​എം​​​ഐ​​​എം​​​എ​​​സ് യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി പ്രോ​​​വോ​​​സ്റ്റ് ഡീ​​​ൻ എ​​​ന്നീ നി​​​ല​​​ക​​​ളി​​​ൽ സേ​​​വ​​​നം ചെ​​​യ്‌​​​തി​​​ട്ടു​​​ണ്ട്. കൊ​​​ട​​​ക​​​ര മ​​​റ്റ​​​ത്തൂ​​​ർ എ​​​സ്കെ​​​എ​​​ച്ച്എ​​​സ് റി​​​ട്ട. അ​​​ധ്യാ​​​പ​​​ക​​​ൻ പ​​​രേ​​​ത​​​നാ​​​യ പി.​​​വി. പൗ​​​ലോ​​​സി​​​ന്‍റെ മ​​​ക​​​നാ​​​ണ്.

210 ദ​​​ശ​​​ല​​​ക്ഷം ഗ​​​വേ​​​ഷ​​​ണ​​​പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ളും മൂ​​​ന്നൂ​​​റു​​​കോ​​​ടി സൈ​​​റ്റേ​​​ഷ​​​നു​​​ക​​​ളും 30 ദ​​​ശ​​​ല​​​ക്ഷം സ്കോ​​​ളേ​​​ഴ്‌​​​സും അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള 14 സ​​​ബ്‌​​​ജ​​​ക്‌​​​ട് ഫീ​​​ൽ​​​ഡി​​​ലാ​​​ണ് സ്കോ​​​ള​​​ർ ജി​​​പി​​​എ​​​സ് എ​​​ല്ലാ​​​വ​​​ർ​​​ഷ​​​വും റാ​​​ങ്കിം​​​ഗ് ന​​​ട​​​ത്തു​​​ന്ന​​​ത്. പ്ര​​​യ​​​ർ അ​​​ഞ്ചു​​​ വ​​​ർ​​​ഷം, ലൈ​​​ഫ് ടൈം ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​ണു റാ​​​ങ്കിം​​​ഗ്.

അ​​​ഞ്ചു​​​വ​​​ർ​​​ഷ കാ​​​റ്റ​​​ഗ​​​റി​​​യി​​​ലാ​​​ണ് ഡോ. ​​​ജ​​​സ്റ്റി​​​ന് ഒ​​​ന്നാം​​​റാ​​​ങ്ക് ല​​​ഭി​​​ച്ച​​​ത്. ലൈ​​​ഫ് ടൈം ​​​പെ​​​ർ​​​ഫോ​​​മ​​​ൻ​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ അ​​​ന്താ​​​രാ​​​ഷ്ട്ര​​​ത​​​ല​​​ത്തി​​​ൽ 28-ാം റാ​​​ങ്കാ​​​ണ് ഡോ. ​​​ജ​​​സ്റ്റി​​​ന്. പു​​​സ്ത​​​ക​​​ങ്ങ​​​ളും പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ ടെ​​​യു​​​ള്ള പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ, അ​​​വ​​​യു​​​ടെ എ​​​ച്ച് ഇ​​​ൻ​​​ഡ​​​ക്സ്, സൈ​​​റ്റേ​​​ഷ​​​ൻ​​​സ് എ​​​ന്നി​​​വ​​​യു​​​ടെ ജ്യോ​​​മ​​​ട്രി​​​ക് മീ​​​ൻ ഇ​​​ൻ​​​ഡ​​​ക്സാ​​​ണ് റാ​​​ങ്കിം​​​ഗ് മാ​​​ന​​​ദ​​​ണ്ഡം. ഏ​​​ഴു പു​​​സ്‌​​​ത​​​ക​​​ങ്ങ​​​ൾ എ​​​ഴു​​​തി​​​യി​​​ട്ടു​​​ണ്ട്.

പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ തൃ​​​ശൂ​​​ർ സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജ് ഡീ​​​ൻ പ്ര​​​ഫ.​​​എം. ബി​​​ജു ജോ​​​ൺ, സെ​​​ന്‍റ് അ​​​ലോ​​​ഷ്യ​​​സ് കോ​​​ള​​​ജ് മു​​​ൻ പ്രി​​​ൻ​​​സി​​​പ്പ​​​ൽ പ്ര​​​ഫ. ചാ​​​ക്കോ ജോ​​​സ്, ഗ​​​വ. എ​​​ൻ​​​ജി​​​നിയ​​​റിം​​​ഗ് കോ​​​ള​​​ജ് പ്ര​​​ഫ​​​സ​​​ർ കെ.​​​പി. രാ​​​ജേ​​​ഷ്, തോ​​​മ​​​സ് ച​​​ക്കാ​​​ല​​​യ്ക്ക​​​ൽ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Tags : American Malayali Dr. Justin Paul ranked Scholar GPS Business Administration

Recent News

Corehub Up