തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയും സിപിഎം പ്രവർത്തകനുമായ ദിനകർ അറസ്റ്റിൽ. ഇതോടെ കേസിൽ ഇതുവരെ 19 പേർ അറസ്റ്റിലായി. കണ്ടാലറിയാവുന്ന 300 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
വധശ്രമം, നിയമവിരുദ്ധമായി സംഘംചേരല്‍, കലാപമുണ്ടാക്കല്‍, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി തടഞ്ഞുവയ്ക്കല്‍, മനഃപൂര്‍വം പരിക്കേല്പിക്കല് ഉള്‍പ്പെടെ കുറ്റകൃത്യങ്ങളാണു ചുമത്തിയിട്ടുള്ളത്. മ്യൂസിയം സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
അതേസമയം, ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണത്തില്‍ പോലീസിനെ ആക്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ പൊലീസുകാര്‍ മൊഴി നൽകി.
Tags : Attack ED officials arrest