x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എരമല്ലൂർ കെഎസ്എഫ്ഇ ശാഖയിൽ മോഷണശ്രമം; ഗ്യാസ് കട്ടർ ഉപയോഗിച്ച് പൂട്ട് തകർത്തു


Published: May 10, 2026 10:40 PM IST | Updated: May 10, 2026 10:40 PM IST

തുറവൂർ: എരമല്ലൂർ കെഎസ്എഫ്ഇ ശാഖയിൽ മോഷണശ്രമം. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം. ശാഖയുടെ പ്രവേശന കവാടത്തിലെ പൂട്ട് ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത നിലയിൽ കണ്ടെത്തി.

മോഷണശ്രമം നടന്നെങ്കിലും സ്ഥാപനത്തിനകത്ത് നിന്ന് പണമോ മറ്റ് വിലപിടിപ്പുള്ള സാധനങ്ങളോ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. വിവരം ലഭിച്ചതിനെ തുടർന്ന് അരൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടൻ കണ്ടെത്താനാകുമെന്ന് പോലീസ് പറഞ്ഞു.

Tags : KSFE Attempted broken gas cutter

Recent News

Corehub Up