x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി. ​അ​ശോ​ക് കാ​ർ​ഷി​ക വാഴ്സിറ്റി വി​സി​യാ​യി തു​ട​രും


Published: June 10, 2026 01:09 AM IST | Updated: June 10, 2026 01:09 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി സ്ഥാ​​​ന​​​ത്തു നി​​​യ​​​മി​​​ച്ചെ​​​ങ്കി​​​ലും ഡോ. ​​​ബി. അ​​​ശോ​​​ക് കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ പ​​​ദ​​​വി​​​യി​​​ൽ തു​​​ട​​​രും. സ​​​സ്പെ​​​ൻ​​​ഷ​​​ൻ റ​​​ദ്ദാ​​​ക്കി ഉ​​​ന്ന​​​തവി​​​ദ്യാ​​​ഭ്യാ​​​സ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തെ നി​​​യ​​​മി​​​ച്ച​​​ത്. ചു​​​മ​​​ത​​​ല ഏ​​​റ്റെ​​​ടു​​​ത്തു.

സൈ​​​നി​​​ക ക്ഷേമ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റിസ്ഥാ​​​ന​​​ത്തുനി​​​ന്നു സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തി​​​ട്ടും കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ വി​​​സി​​​യു​​​ടെ പ​​​ദ​​​വി​​​യി​​​ൽ ഡോ.​ ​​ബി. അ​​​ശോ​​​ക് തു​​​ട​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു.

കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ വി​​​സി​​​യു​​​ടെ നി​​​യ​​​മ​​​നം ഗ​​​വ​​​ർ​​​ണ​​​റാ​​​ണ് ന​​​ട​​​ത്തു​​​ന്ന​​​ത്. ഇ​​​തി​​​നാ​​​ലാ​​​ണ് സ​​​ർ​​​ക്കാ​​​ർ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തി​​​ട്ടും അ​​​ദ്ദേ​​​ഹ​​​ത്തി​​​നു തു​​​ട​​​രാ​​​നാ​​​യ​​​ത്. ഇ​​​പ്പോ​​​ൾ ഉ​​​ന്ന​​​തവി​​​ദ്യാ​​​ഭ്യാ​​​സ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി നി​​​യ​​​മി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ജോ​​​ലി​​​ഭാ​​​രം കൂ​​​ടു​​​ത​​​ലാ​​​ണ്.

സ​​​ർ​​​ക്കാ​​​ർ ശി​​​പാ​​​ർ​​​ശ ചെ​​​യ്താ​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ നി​​​യ​​​മ​​​നം ന​​​ട​​​ത്താ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ട്. പു​​​തി​​​യ നി​​​യ​​​മ​​​നം ന​​​ട​​​ക്കു​​​ന്ന​​​തു വ​​​രെ കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ വി​​​സി സ്ഥാ​​​ന​​​ത്തു ബി. ​​​അ​​​ശോ​​​ക് തു​​​ട​​​രും.

Tags : B. Ashok continue VC Agricultural Varsity

Recent News

Corehub Up