x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​ര​ക്ഷാ​വ​ല​യ​മി​ല്ലാ​തെ മു​ഖ്യ​മ​ന്ത്രി ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ


Published: May 25, 2026 05:53 AM IST | Updated: May 25, 2026 05:53 AM IST

ഗു​​​രു​​​വാ​​​യൂ​​​ർ: സു​​​ര​​​ക്ഷാ​​​വ​​​ല​​​യ​​​മി​​​ല്ലാ​​​തെ, നി​​​റ​​​ഞ്ഞ​​​ചി​​​രി​​​യോ​​​ടെ ഭ​​​ക്ത​​​ർ​​​ക്കി​​​ട​​​യി​​​ലൂ​​​ടെ​​​യെ​​​ത്തി മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ ഗു​​​രു​​​വാ​​​യൂ​​​രി​​​ൽ ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി. അ​​​വ​​​ധി​​​ദി​​​ന​​​ത്തി​​​ന്‍റെ വ​​​ൻ തി​​​ര​​​ക്കാ​​​യി​​​രു​​​ന്നി​​​ട്ടും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ വ​​​ര​​​വ് ഭ​​​ക്ത​​​ർ​​​ക്ക് ബു​​​ദ്ധി​​​മു​​​ട്ടു​​​ണ്ടാ​​​ക്കി​​​യി​​​ല്ല.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി ഗു​​​രു​​​വാ​​​യൂ​​​രി​​​ലെ​​​ത്തി​​​യ​​​ത്. തെ​​​ക്കേ ന​​​ട​​​യി​​​ൽ കാ​​​റി​​​ൽ​​​നി​​​ന്നി​​​റ​​​ങ്ങി ഭ​​​ക്ത​​​ർ​​​ക്കി​​​ട​​​യി​​​ലൂ​​​ടെ ന​​​ട​​​ന്ന് അ​​​ദ്ദേ​​​ഹം ക്ഷേ​​​ത്ര​​​ത്തി​​​ലെ​​​ത്തി. കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ഭ​​​ക്ത​​​രും അ​​​ദ്ദേ​​​ഹ​​​ത്തെ അ​​​നു​​​ഗ​​​മി​​​ച്ചു.

ഭ​​​ക്ത​​​ർ​​​ക്ക് കൈ​​​കൊ​​​ടു​​​ത്തും സെ​​​ൽ​​​ഫി​​​യെ​​​ടു​​​ക്കാ​​​ൻ ഒ​​​പ്പം​​​നി​​​ന്നു​​​മാ​​​ണ് കി​​​ഴ​​​ക്കേ ഗോ​​​പു​​​ര​​​ത്തി​​​നു സ​​​മീ​​​പ​​​മെ​​​ത്തി​​​യ​​​ത്. അ​​​വി​​​ടെ ജ​​​ന​​​ക്കൂ​​​ട്ടം മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ പൊ​​​തി​​​ഞ്ഞു. കൊ​​​ച്ചു​​​കു​​​ട്ടി​​​ക​​​ളേ​​​യും അ​​​മ്മ​​​മാ​​​രേ​​​യും ചേ​​​ർ​​​ത്തു​​​നി​​​ർ​​​ത്തി വി​​​ശേ​​​ഷ​​​ങ്ങ​​​ൾ ചോ​​​ദി​​​ക്കാ​​​നും അ​​​ദ്ദേ​​​ഹം സ​​​മ​​​യം​​​ക​​​ണ്ടെ​​​ത്തി.

ശീ​​​വേ​​​ലി​​​ക്കു​​​ശേ​​​ഷം നാ​​​ല​​​മ്പ​​​ല​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​ച്ച മു​​​ഖ്യ​​​മ​​​ന്ത്രി ക​​​ണ്ണ​​​ന് ക​​​ദ​​​ളി​​​ക്കു​​​ല​​​യും നെ​​​യ്യും കാ​​​ണി​​​ക്ക​​​യും സ​​​മ​​​ർ​​​പ്പി​​​ച്ചാ​​​ണ് ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യ​​​ത്.ഇ​​​ന്ന​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും ദേ​​​വ​​​സ്വ​​​ത്തി​​​ന്‍റെ നി​​​യ​​​മം പാ​​​ലി​​​ച്ചാ​​​ണ് ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യ​​​ത്.

31 വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു​​ശേ​​​ഷം

31 വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം ഗു​​​രു​​​വാ​​​യൂ​​​ർ ക്ഷേ​​​ത്ര​​​ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യ കേ​​​ര​​​ള മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി വി.​​​ഡി. സ​​​തീ​​​ശ​​​ൻ. 1995ൽ ​​​കെ. ക​​​രു​​​ണാ​​​ക​​​ര​​​നാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​പ​​​ദ​​​ത്തി​​​ലി​​​രി​​​ക്കേ അ​​​വ​​​സാ​​​ന​​​മാ​​​യി ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​യ​​​ത്.

പി​​​ന്നീ​​​ട് ഇ.​​​കെ.​​​നാ​​​യ​​​നാ​​​രും എ.​​​കെ. ആ​​​ന്‍റ​​​ണി​​​യും ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി​​​യും വി.​​​എ​​​സ്.​​​അ​​​ച്യു​​​താ​​​ന​​​ന്ദ​​​നും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു​​​മാ​​​ണ് കേ​​​ര​​​ളം ഭ​​​രി​​​ച്ചി​​​രു​​​ന്ന​​​ത്. കെ. ​​​ക​​​രു​​​ണാ​​​ക​​​ര​​​ൻ എ​​​ല്ലാ മ​​​ല​​​യാ​​​ള​​​മാ​​​സം ഒ​​​ന്നാം തീ​​​യ​​​തി​​​യും ഗു​​​രു​​​വാ​​​യൂ​​​രി​​​ല മ​​​റ്റു വി​​​ശേ​​​ഷ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും ക്ഷേ​​​ത്ര​​​ത്തി​​​ലെ​​​ത്തു​​​ന്ന പ​​​ര​​​മ​​​ഭ​​​ക്ത​​​നാ​​​യി​​​രു​​​ന്നു.

Tags : Chief Minister at Guruvayur temple

Recent News

Corehub Up