കാസര്‍ഗോഡ്: തൃക്കരിപ്പൂരിലെ എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷത്തില്‍ 180 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. 100 എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും 80 യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും എതിരെയാണ് കേസ്.
കഴിഞ്ഞദിവസം യുഡിഎഫ് സ്ഥാനാർഥി സന്ദീപ് വാര്യരുടെ റോഡ് ഷോയ്ക്കിടെ കാസർഗോഡ് പടന്ന കടപ്പുറത്താണ് സംഘർഷമുണ്ടായത്. യുഡിഎഫിന്റെ ആഹ്ലാദപ്രകടനത്തിന് നേരെ ഒരു വിഭാഗം കല്ലെറിഞ്ഞതാണ് പ്രശ്നത്തിന്റെ തുടക്കം.
സിപിഎം പാർട്ടി ഓഫീസിൽ നിന്നാണ് കല്ലേറ് ഉണ്ടായതെന്ന് കോൺഗ്രസ് ആരോപിച്ചു. യുഡിഎഫ് പ്രവർത്തകർ ഓഫീസ് തകർത്തതായി സിപിഎമ്മും ആരോപിച്ചിട്ടുണ്ട്. പിന്നാലെ കോൺഗ്രസ് ഓഫീസും തകർത്തിരുന്നു.