നെടുമ്പാശേരി : തായ്ലൻഡിൽനിന്ന് അപൂർവയിനം പക്ഷികളുമായി എത്തിയ ദമ്പതികൾ നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിലായി. വംശനാശ ഭീഷണി നേരിടുന്ന 11 പക്ഷികളെയാണു കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്.
മലപ്പുറം സ്വദേശി മർവാനും ഭാര്യയുമാണ് പിടിയിലായത്. ഇവരോടൊപ്പം ഏഴു വയസുള്ള മകനുമുണ്ടായിരുന്നു. ഇന്നലെ പുലർച്ചെ ക്വാലാലംപുരിൽനിന്നാണ് ഇവർ നെടുമ്പാശേരിയിലേക്കു വിമാനം കയറിയത്. കസ്റ്റംസ് ഉദ്യോഗസ്ഥർ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുകയായിരുന്നു.
ചെക്ക് ഇൻ ബാഗേജിൽ പ്രത്യേക സംവിധാനം ഒരുക്കിയാണ് പക്ഷികളെ ജീവനോടെ കൊണ്ടുവന്നത്. ഇത്തരത്തിലുള്ള അപൂർവയിനം പക്ഷികളെ കൊണ്ടുവരുന്നതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. പിടികൂടിയ പക്ഷികളെയും പ്രതികളെയും വനംവകുപ്പിനു കൈമാറി. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്. സ്വന്തമായി വളർത്തുന്നതിനാണോ കച്ചവട ലക്ഷ്യങ്ങൾക്കായിട്ടാണോ ഇവയെ കൊണ്ടുവന്നതെന്നും പരിശോധിക്കുന്നുണ്ട്. പക്ഷികളെ തിരികെ തായ്ലൻഡിലേക്ക് അയയ്ക്കും.
Tags : Couple arrested