x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീ​പി​ക വ്യ​ക്ത​മാ​യ നി​ല​പാ​ടു​ള്ള പ​ത്രം


Published: May 19, 2026 01:36 AM IST | Updated: May 19, 2026 01:40 AM IST

“സ്കൂ​ൾ പ​ഠ​ന​കാ​ലം മു​ത​ൽ ഞാ​ൻ വാ​​യി​​ക്കു​​ന്ന പ​​ത്ര​​മാ​​ണ് ദീ​​പി​​ക. വ​​ള​​രെ കൃ​​ത്യ​​മാ​​യ നി​​ല​​പാ​​ടു​​ക​​ളു​​ള്ള, സ​​ത്യം മാ​​ത്രം എ​​പ്പോ​​ഴും റി​​പ്പോ​​ർ​​ട്ട് ചെ​​യ്യാ​​ൻ ശ്ര​​മി​​ക്കു​​ന്ന, വാ​​ർ​​ത്ത​​ക​​ളെ വ​​ള​​ച്ചൊ​​ടി​​ക്കാ​​ത്ത പ​​ത്ര​​മാ​​ണ് ദീ​പി​ക എ​​ന്ന കാ​​ര്യ​​ത്തി​​ൽ എ​​നി​​ക്ക് സം​​ശ​​യ​​മി​ല്ല.

ദീ​പി​ക​യു​ടെ എ​ഡി​റ്റോ​റി​യ​ലു​ക​ളും എ​​ന്നെ അ​​ത്ഭു​​ത​​പ്പെ​​ടു​​ത്താ​​റു​ണ്ട്. കു​​റെ നാ​​ളു​​ക​​ളാ​​യി ഒ​​രു​​പ​​ക്ഷേ മ​ല​യാ​ള​ത്തി​​ൽ ഏ​​റ്റ​​വും മ​​നോ​​ഹ​​ര​​മാ​​യ എ​​ഡി​​റ്റോ​​റി​​യ​​ലു​​ക​ളാ​ണ് ദീ​​പി​​ക സം​​ഭാ​​വ​​ന ചെ​​യ്യു​​ന്ന​ത്.

അ​​ത് പ​​റ​​യാ​​ൻ എ​​നി​​ക്കൊ​​രു മ​​ടി​​യു​​മി​​ല്ല. കാ​​ര​​ണം ഞാ​​ൻ ചി​​ല സ​​മ​​യ​​ത്ത് ദീ​​പി​​ക മാ​​നേ​​ജ്മെ​ന്‍റി​​നെ​പോ​​ലും വി​​ളി​​ച്ച് അ​​ഭി​​ന​​ന്ദി​​ച്ചി​​ട്ടു​​ണ്ട് .

ശ​​ക്ത​​മാ​​യ നി​​രീ​​ക്ഷ​​ണ​​വും വി​​മ​​ർ​​ശ​​ന​​വും എ​​ല്ലാ​​മു​​ള്ള​താ​ണ് ദീ​പി​ക​യു​ടെ എ​​ഡി​​റ്റോ​​റി​​യ​​ലു​​ക​​ൾ. ദീ​പി​ക​യു​ടെ 140ാം വാ​ർ​ഷി​ക പ​രി​പാ​ടി​ക​ൾ വ​രു​ന്നു എ​ന്ന​റി​ഞ്ഞു. ഉ​പ​രാ​ഷ്‌​ട്ര​പ​തി എ​ത്തു​ന്നു​ണ്ട്. ഞാ​​നും ഒ​പ്പ​മു​ണ്ടാ​കും. അ​തി​ൽ പ​ങ്കെ​ടു​ക്കും. വ​​ള​​രെ സ​​ന്തോ​​ഷം.”

Tags : Deepika clear position V.D. Satheesan oath talking ceremony

Recent News

Corehub Up