കൊച്ചി: വൈപ്പിനില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ എറണാകുളം ജല അഥോറിറ്റി ഓഫീസിന് മുന്നില്‍ റീത്ത് വച്ച് പ്രതിഷേധം. വാട്ടര്‍ ടാങ്കുമായി എത്തി അതിനുമുകളില്‍ റീത്ത് വച്ചാണ് പ്രതിഷേധിക്കുന്നത്. ഗോശ്രീ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
വേനല്‍ക്കാലത്ത് ഒരു തുള്ളി പോലും കുടിക്കാനില്ലാതെ ദുരിതത്തിലാണെന്നും വരും ദിവസങ്ങളില്‍ കുടിവെള്ളം എത്തിച്ചു നല്‍കിയില്ലെങ്കില്‍ തെരുവിലിറങ്ങി പ്രതിഷേധം ശക്തമാക്കുമെന്നും വൈപ്പിന്‍ നിവാസികള്‍ വ്യക്തമാക്കി.
പത്തു കോടിയോളം രൂപ ചെലവിട്ട് ഞാറക്കലിലും മുരുക്കുംപാടത്തും നിർമിച്ച ശുദ്ധജല ടാങ്കുകള്‍ രണ്ടു വര്‍ഷം മുമ്പ് ഉദ്ഘാടനം ചെയ്തുവെങ്കിലും ഉപയോഗിക്കാതെ ഇട്ടിരിക്കുകയാണ്.
ഞാറക്കല്‍, നായരമ്പലം പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം തീര്‍ക്കാന്‍ ആറു കോടി രൂപ ചെലവഴിച്ച് പന്ത്രണ്ടു വര്‍ഷം കൊണ്ടാണ് ടാങ്ക് പണിതത്. മുരുക്കുംപാടത്ത് നാലു കോടി രൂപ മുടക്കി ആറു വര്‍ഷം കൊണ്ടാണ് ടാങ്ക് പണിതത്. എന്നാല്‍ ഈ ടാങ്കുകളില്‍ നിന്നും ജലവിതരണം ഇതുവരെ ആരംഭിച്ചിട്ടില്ല.
Tags : Protest Drinking water water tank