കോഴിക്കോട്: മൂന്നാമത് ഏല്‍റൂഹാ ബൈബിള്‍ കണ്വന്ഷന് കടലുണ്ടി കാല്‍വരി ഹില്‍സിലുള്ള ഏല്‍റൂഹാ ധ്യാനകേന്ദ്രത്തില്‍ സിഎംഐ സെന്റ് പോള്‍സ് ഹൗസ് അധിപന് ഫാ. റിജോ പയ്യപ്പിള്ളി ഉദ്ഘാടനം ചെയ്തു.
ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. റാഫേല്‍ കോക്കാടന്‍, ഫാ. ജോസഫ് പരത്തപ്പള്ളി, കണ്‍വീനര്‍ ബ്രദര്‍ കെ.സി. സെബാസ്റ്റ്യന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
രാവിലെ 8.30 മുതല്‍ 10.30 വരെ നൊവേന, ജപമാല, കുരിശിന്റെ വഴി തുടങ്ങിയ ശുശ്രൂഷകള്‍ക്ക് ഫാ. ജോസഫ് പരത്തപ്പള്ളി കാര്‍മികത്വം വഹിച്ചു. 10.30 മുതല്‍ 12.30 വരെ ബ്രദര്‍ ജോണ്‍ ആന്റണി വചനപ്രഘോഷണം നടത്തി. തുടര്‍ന്ന് ഫാ. റാഫേല്‍ കോക്കാടന്റെ കാര്‍മികത്വത്തില്‍ ദിവ്യബലിയും വാഹന വെഞ്ചരിപ്പും ദിവ്യകാരുണ്യ വിടുതല്‍ ആരാധനയും ദിവ്യകാരുണ്യ പ്രദക്ഷിണവും നടത്തി.
17 വരെ നടത്തപ്പെടുന്ന കണ്‍വന്‍ഷനില്‍ വൈദിക മേലധ്യക്ഷന്മാരും പ്രമുഖ വചനപ്രഘോഷകരായ ബ്രദര്‍ ഷാജന് ആലപ്പുഴ, ഫാ. റിജോ പയ്യപ്പള്ളി, ഫാ. റാഫേല്‍ കോക്കാടന്‍, ബ്രദര്‍ സാബു ആറുതൊട്ടിയില്‍ തുടങ്ങിയവരും വിവിധ സെഷനുകളില്‍ ക്ലാസുകള്‍ നയിക്കും.
കണ്‍വന്‍ഷനില്‍ വചനശുശ്രൂഷ, രോഗശാന്തിശുശ്രൂഷ, സ്പിരിച്വല്‍ ഷെയറിംഗ്, അനുതാപശുശ്രൂഷ, ജപമാല, വിശുദ്ധ കുര്‍ബാന, വിടുതല്‍ ആരാധന, വെഞ്ചരിപ്പ്, അഭിഷേക ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ എല്ലാ ദിവസങ്ങളിലും നടത്തും. വിദൂരത്തുനിന്ന് വരുന്നവര്‍ക്ക് താമസസൗകര്യവും പോയിവരുന്നതിന് വാഹനസൗകര്യവും ഒരുക്കിയിട്ടുണ്ട്.ഇന്ന് പ്രമുഖ സുവിശേഷ പ്രഘോഷകന് ബ്രദര്‍ ഷാജന് ആലപ്പുഴ ക്ലാസെടുക്കും.
Tags : El Ruha Bible Convention