ആലപ്പുഴ: പ്രചാരണത്തിനൊരുക്കിയ വാഹനത്തിൽ സൗകര്യങ്ങൾ പോരെന്ന് പറഞ്ഞ് കോൺഗ്രസ് നേതാക്കളോട് ക്ഷുഭിതനായി ജി.സുധാകരൻ. ജീപ്പിൽ കാലുവയ്ക്കാൻ ഉൾപ്പടെ പ്രത്യേക സൗകര്യങ്ങൾ ഇല്ലെന്നുപറഞ്ഞാണ് സുധാകരൻ പരസ്യമായി പൊട്ടിത്തെറിച്ചത്.
ജീപ്പിന്റെ പിന്നിൽ നിന്ന് പര്യടനം നടത്താനായിരുന്നു കോൺഗ്രസ് നേതാക്കൾ ആദ്യം മുന്നോട്ടുവച്ച നിർദ്ദേശം. എന്നാൽ നിൽക്കാൻ വേണ്ട സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയതോടെ മുൻവശത്ത് ഇരുന്ന് യാത്രചെയ്യാൻ ആവശ്യപ്പെട്ടു.
അപ്പോഴാണ് കാലുവയ്ക്കാനുള സൗകര്യങ്ങളില്ലെന്നുപറഞ്ഞ് നേതാക്കളോടും ജീപ്പ് ഡ്രൈവറോടും സുധാകരൻ ക്ഷുഭിതനായത്. സിപിഎം വിട്ട് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ജി.സുധാകരന് യുഡിഎഫ് പിന്തുണ നൽകിയിരുന്നു.
Tags : election g.sudhakaran ambalapuzha udf