പ്രതീകാത്മക ചിത്രം
തിരൂര്‍: ഒഡീഷയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന യുവാവ് അറസ്റ്റിൽ. തിരൂർ പൊലിസാണ് അറസ്റ്റ് ചെയ്തത്. കോട്ടക്കല്‍ കുഴിപ്പുറം കവലയില്‍ താമസിക്കുന്ന തെക്കാരത്ത് അബ്ദുല്‍ അസീബ് (26) ആണ് പിടിയിലായത്.
വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ചെറുപാക്കറ്റുകളിലാക്കി കഞ്ചാവ് വില്പന നടത്താനാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചതെന്ന് പൊലിസ് അറിയിച്ചു. ഒഡീഷയില്‍നിന്ന് കഞ്ചാവ് വാങ്ങി ബാഗില്‍ സൂക്ഷിച്ചാണ് പ്രതി ട്രെയിന്‍ മാര്‍ഗം തിരൂരിലെത്തിയത്.
റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിറങ്ങിയ ശേഷം പ്രധാന കവാടത്തിലൂടെ പുറത്തുകടക്കാതെ പിന്‍വശത്തെ ബസ് സ്റ്റാന്‍ഡിലേക്കുള്ള വഴിയിലൂടെ കടന്നുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വെച്ചാണ് പൊലിസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്.
വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ചെറിയ പൊതികളിലാക്കി കഞ്ചാവ് വിതരണം ചെയ്യുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു. ഒഡീഷയില്‍നിന്ന് കഞ്ചാവ് എത്തിക്കുന്നതിന് പിന്നില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും ഇയാള്‍ക്ക് പ്രാദേശികമായി വില്പന ശൃംഖലയുണ്ടോയെന്നും പൊലിസ് പരിശോധിച്ചുവരികയാണ്.
Tags : Ganja smuggled Odisha police arrested train