x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ട്ട​ലും ചീ​റ്റ​ലു​മി​ല്ല; നാ​ട്ടി​ക​യി​ൽ ഗീ​താ​ഗോ​പി വി​ജ​യി​ക്കും: ബി​നോ​യ് വി​ശ്വം


Published: March 9, 2026 09:59 PM IST | Updated: March 9, 2026 10:11 PM IST

തി​രു​വ​ന​ന്ത​പു​രം : ഗീ​താ​ഗോ​പി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ട്ടി​ക​യി​ൽ പൊ​ട്ട​ലും ചീ​റ്റ​ലു​മൊ​ന്നു​മി​ല്ലെ​ന്ന് സിപിഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. സി.​സി. മു​കു​ന്ദ​നെ ഒ​രി​ക്ക​ലും ശ​ത്രു​വാ​യി കാ​ണി​ല്ല. പേ​യ്മെ​ന്‍റ് സീ​റ്റ​ല്ല നാ​ട്ടി​ക.

പേ​യ്മെ​ന്‍റ് സീ​റ്റ് ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക്ക് അ​ക​ത്ത് ഒ​രി​ക്ക​ലും ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​നി ഉ​ണ്ടാ​വു​ക​യു​മി​ല്ലെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു. നാ​ട്ടി​ക​യി​ലേ​തു പേ​യ്മെ​ന്‍റ് സീ​റ്റാ​ന്നെ നി​ല​വി​ലെ എം​എ​ൽ​എ മു​കു​ന്ദ​ന്‍റെ ആ​രോ​പ​ണ​ത്തി​നു പി​ന്നാ​ലെ​യാ​ണു പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ പ്ര​തി​ക​ര​ണം.

നാ​ട്ടി​ക​യി​ൽ ഗീ​താ ഗോ​പി ത​ന്നെ മ​ത്സ​രി​ക്കും. അ​വ​ർ മി​ക​ച്ച വി​ജ​യം നേ​ടും. പാ​ർ​ട്ടി തൃ​ശൂ​ർ ജി​ല്ലാ കൗ​ണ്‍​സി​ൽ സി.​സി. മു​കു​ന്ദ​ൻ വേ​ണ്ടെ​ന്ന നി​ല​പാ​ടാ​ണു സ്വീ​ക​രി​ച്ച​ത്. പാ​ർ​ട്ടി സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വും കൗ​ണ്‍​സി​ലും എ​ടു​ക്കു​ന്ന തീ​രു​മാ​നം അ​ന്തി​മ​മാ​ണ്.

മു​കു​ന്ദ​നു പ​റ​യാ​നു​ള്ള എ​ല്ലാം കാ​ര്യ​ങ്ങ​ളും പാ​ർ​ട്ടി കേ​ൾ​ക്കും. ഇ​ത്ര​യും നാ​ൾ സ്നേ​ഹി​ച്ച പാ​ർ​ട്ടി​യെ മു​കു​ന്ദ​ൻ ത​ള്ളി​പ്പ​റ​യി​ല്ല. കാ​ര്യ​ങ്ങ​ൾ മു​കു​ന്ദ​നു​മാ​യി സം​സാ​രി​ക്കാ​ൻ നേ​താ​ക്ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

Tags : election Binoy Viswam Geetha Gopi Nattika

Recent News

Corehub Up