x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സംസ്ഥാനത്തെ റോഡ് വി​ക​സ​ന​ത്തി​ന് സാ​മ്പത്തിക​സ​ഹാ​യം ന​ൽ​കാ​ൻ ജ​ർ​മ​ൻ ബാ​ങ്ക്


Published: June 2, 2026 03:57 AM IST | Updated: June 2, 2026 03:58 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ റോ​​​ഡു​​​ക​​​ൾ ആ​​​ധു​​​നി​​​ക സ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യു​​​പ​​​യോ​​​ഗി​​​ച്ച് വി​​​ക​​​സി​​​പ്പി​​​ക്കാ​​​ൻ കൂ​​​ടു​​​ത​​​ൽ സാ​​​ന്പ​​​ത്തി​​​ക സ​​​ഹാ​​​യം ന​​​ൽ​​​കാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്ന് ജ​​​ർ​​​മ​​​ൻ ബാ​​​ങ്ക് അ​​​ധി​​​കൃ​​​ത​​​ർ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി പി.​​​കെ.​​​ബ​​​ഷീ​​​റി​​​നെ അ​​​റി​​​യി​​​ച്ചു. ജ​​​ർ​​​മ​​​ൻ ബാ​​​ങ്ക് ധ​​​ന​​​സ​​​ഹാ​​​യ​​​ത്തോ​​​ടെ 2,188 കോ​​​ടി രൂ​​​പ​​​യു​​​ടെ 17 റോ​​​ഡ് പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ് ഇ​​​പ്പോ​​​ൾ സം​​​സ്ഥാ​​​ന​​​ത്ത് ന​​​ട​​​ക്കു​​​ന്ന​​​ത്.

വി​​​ക​​​സ​​​ന സാ​​​ധ്യ​​​ത​​​യു​​​ള്ള ന​​​ഗ​​​ര റോ​​​ഡു​​​ക​​​ളും മ​​​റ്റ് റോ​​​ഡ് വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ളും മ​​​ന്ത്രി ബ​​​ഷീ​​​ർ ജ​​​ർ​​​മ​​​ൻ ബാ​​​ങ്ക് അ​​​ധി​​​കൃ​​​ത​​​ർ​​​ക്ക് മു​​​ന്നി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ജ​​​ർ​​​മ​​​ൻ ബാ​​​ങ്കി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ വി​​​ക​​​സി​​​പ്പി​​​ച്ച സം​​​സ്ഥാ​​​ന​​​ത്തെ റോ​​​ഡു​​​ക​​​ളു​​​ടെ നി​​​ല​​​വാ​​​രം മെ​​​ച്ച​​​പ്പെ​​​ട്ട​​​താ​​​ണെ​​​ന്നും കൂ​​​ടു​​​ത​​​ൽ സാ​​​ന്പ​​​ത്തി​​​ക സ​​​ഹാ​​​യ​​​ത്തി​​​നു​​​ള്ള സാ​​​ധ്യ​​​ത​​​ക​​​ൾ ഉ​​​ണ്ടെ​​​ന്നും ബാ​​​ങ്ക് പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​റ​​​ഞ്ഞു.


നി​​​ല​​​വി​​​ൽ ബാ​​​ങ്കി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്തി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന റോ​​​ഡു​​​ക​​​ൾ ബാ​​​ങ്ക് പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് സെ​​​ക്ര​​​ട്ട​​​റി കെ.​​​ബി​​​ജു,കെ. ​​​എ​​​സ്.​​​ടി.​​​പി.​​​പ്രൊ​​​ജ​​​ക്റ്റ് ഡ​​​യ​​​റ​​​ക്ട​​​ർ, ധ​​​ന്യ സു​​​രേ​​​ഷ് ഐ ​​​എ എ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​രും ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Tags : road development German bank financial assistance

Recent News

Corehub Up