ഹൈക്കോടതി
കൊച്ചി: ശബരിമലയില്‍ അരവണ നിര്‍മാണത്തിനായി മില്‍മയില്‍നിന്നു നെയ്യ് വാങ്ങിയതിലെ ക്രമക്കേട് സംബന്ധിച്ചു വിജിലന്‍സ് പ്രത്യേക സംഘത്തിന്റെ അന്വേഷണം ശരിയായ ദിശയിലെന്നു ഹൈക്കോടതി.
വിജിലന്‍സ് എസ്പി എം.ജെ. സോജന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജസ്റ്റീസുമാരായ വി. രാജാ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം.
അന്വേഷണം വേഗം പൂര്‍ത്തിയാക്കണമെന്നും വസ്തുതാപരവുമായ അന്വേഷണം ഉറപ്പാക്കണമെന്നും ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചു. കേസ് 21ന് പരിഗണിക്കാനായി മാറ്റി.
Tags : GheeScam Investigation HighCourt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs