തിരുവനന്തപുരം: ശന്പളപരിഷ്കരണമുൾപ്പെടെയുള്ള ആവശ്യങ്ങൾ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചു സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിലെ ഡോക്ടർമാർ നടത്തിവരുന്ന സമരം തുടരുന്നു.
ഇന്നലെ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ ഡോക്ടർമാർ ബഹിഷ്കരിച്ചു. ഒപിയിൽ പിജി വിദ്യാർഥികളാണു രോഗികളെ പരിശോധിച്ചത്.
പ്രതിഷേധ പരിപാടികളുടെ ഭാഗമായി ഇന്നലെ സെക്രട്ടേറിയേറ്റിനു മുന്നിൽ കെജിഎംസിടിഎ ധർണ നടത്തി. സംസ്ഥാന പ്രസിഡന്റ് ഡോ. റോസ്നാരാ ബീഗം ഉദ്ഘാടനം ചെയ്തു.
ഡോക്ടർമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം അനിശ്ചിതകാല ഒപി ബഹിഷ്കരണത്തോടും അധ്യാപന ബഹിഷ്കരണത്തോടും ഒപ്പം അനിശ്ചിതകാലത്തേക്കു ശസ്ത്രക്രിയകളും (അടിയന്തരമായവ ഒഴികെ) മറ്റു നടപടികളും നിർത്തിവച്ചിരിക്കുന്നതു തുടരുമെന്നും കെജിഎംസിടിഎ ഭാരവാഹികൾ പറഞ്ഞു.
Tags : Doctors Strike struggle continues medical college hospitals OP boycotted