x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​ൺ​മാ​ൻ​മാ​രു​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം; അ​ജി​ത് കു​മാ​റി​ന്‍റെ ക​ള്ള​ക്ക​ളി പൊ​ളി​യു​ന്നു


Published: May 24, 2026 02:12 PM IST | Updated: May 24, 2026 02:30 PM IST

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള സ​ദ​സി​നി​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​രെ മു​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ​മാ​ർ ആ​ക്ര​മി​ച്ച കേ​സി​ലെ ആ​ദ്യ കേ​സ് ഡ​യ​റി​യി​ലെ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. ലോ​ക്ക​ൽ പോ​ലീ​സ് മാ​റ്റി​നി​ർ​ത്തി​യ പ്ര​തി​ഷേ​ധ​ക്കാ​രെ ഗ​ൺ​മാ​ന​ട​ക്കം മ​ർ​ദ്ദി​ച്ചെ​ന്നാ​ണ് കേ​സ് ഡ​യ​റി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​ഡ​യ​റി പി​ന്നീ​ട് തി​രു​ത്തി​യാ​ണ് കേ​സ് എ​ഴു​തി​ത്ത​ള്ളി​യ​ത്.

മു​ൻ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മ​ല്ല ആ​ല​പ്പു​ഴ​യി​ൽ ന​ട​ന്ന​തെ​ന്ന് അ​ടി​വ​ര​യി​ടു​ന്ന​താ​ണ് തി​രു​ത്തും മു​മ്പു​ള്ള ആ​ദ്യ കേ​സ് ഡ​യ​റി. എ​ങ്ങനെ​യാ​ണ് ഗ​ൺ​മാ​ൻ പ്ര​തി​ഷേ​ധ​ക്കാ​രെ മ​ർ​ദ്ദി​ച്ച​തെ​ന്ന് കൃ​ത്യ​മാ​യി ഡ​യ​റി​യി​ൽ പ​റ​യു​ന്നു​ണ്ട്. ലോ​ക്ക​ൽ പോ​ലീ​സ് പ്ര​തി​ഷേ​ധ​ക്കാ​രെ വ​ല​യം തീ​ർ​ത്ത് മാ​റ്റി നി​ർ​ത്തി​യി​രു​ന്നു.

തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ലെ ക​റു​ത്ത കാ​റി​ൽ നി​ന്ന് വെ​ള്ള ഷ​ർ​ട്ട് ധ​രി​ച്ച ഒ​രാ​ളും ക​റു​ത്ത സ്യൂ​ട്ട് ധ​രി​ച്ച മൂ​ന്ന് പേ​രും ലാ​ത്തി​കൊ​ണ്ട് ര​ണ്ട് പേ​രെ അ​ടി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ‌​ട് ഇ​വ​ർ കാ​റി​ൽ ക​യ​റി​പ്പോ​യെ​ന്നാ​ണ് ഡ​യ​റി​യി​ലു​ള്ള​ത്. ഇ​വ​രു​ടെ മ​ർ​ദ​ന​ത്തി​ൽ ലോ​ക്ക​ൽ പോ​ലീ​സി​ന​ട​ക്കം പ​രി​ക്കേ​റ്റിരുന്നു.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ആ​യു​ധ​വും ക​ണ്ടെ​ത്ത​ണ​മെ​ന്നും കൂ​ടു​ത​ൽ സാ​ക്ഷി​ക​ളു​ടെ മൊ​ഴി​യെ​ടു​ക്ക​ണ​മെ​ന്നും കേ​സ് ഡ​യ​റി​യി​ലു​ണ്ട്. ആ​ല​പ്പു​ഴ സൗ​ത്ത് സ്റ്റേ​ഷ​നി​ലെ ഇ​ൻ​സെ​പ്ക​ട​ർ എ​സ്. അ​രു​ണാ​ണ് കേ​സ് ഡ​യ​റി ത​യാ​റാ​ക്കി​യ​ത്. ആ ​ഡ​യ​റി തി​രു​ത്തി ഗ​ൺ​മാ​ൻ അ​ട​ക്ക​മു​ള്ള​വ​രെ കു​റ്റ​വി​മു​ക്ത​രാ​ക്കി റി​പ്പോ​ർ​ട്ട് ന​ൽ​കി​യെ​ന്നാ​ണ് എ​സ്ഐ​ടി ക​ണ്ടെ​ത്ത​ൽ.

തി​രു​ത്തും മു​മ്പു​ള്ള ഡ​യ​റി പെ​ൻ​ഡ്രൈ​വി​ലാ​ക്കി എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത് കു​മാ​റി​ന്‍റെ ഓ​ഫീ​സി​ൽ എ​ത്തി​ച്ചെ​ന്നാ​ണ് ആ​ദ്യ അ​ന്വേ​ഷ​ണ സം​ഘം എ​സ്ഐ​ടി​ക്ക് ന​ൽ​കി​യ മൊ​ഴി. തി​രു​ത്തു​ന്ന​തി​ന് മു​മ്പു​ള്ള കേ​സ് ഡ​യ​റി​യും തി​രു​ത്തി​യ ഡ​യ​റി​യും എ​സ്ഐ​ടി ക​ണ്ടെ​ടു​ത്തി. ഇ​തെ​ല്ലാം ഉ​ൾ​ക്കൊ​ള്ളി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് എ​സ്ഐ​ടി ഉ​ട​ൻ ഡി​ജി​പി​ക്ക് സ​മ​ർ​പ്പി​ക്കും.

Tags : case diary gunmen attack youth congress

Recent News

Corehub Up