x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​രു മു​നി നാ​രാ​യ​ണ​പ്ര​സാ​ദ് അ​ന്ത​രി​ച്ചു


Published: April 25, 2026 09:40 AM IST | Updated: April 25, 2026 09:46 AM IST

തി​രു​വ​ന​ന്ത​പു​രം: എ​ഴു​ത്തു​കാ​ര​നും ചി​ന്ത​ക​നും സ​ന്യാ​സി​യു​മാ​യ മു​നി നാ​രാ​യ​ണ പ്ര​സാ​ദ് (87) അ​ന്ത​രി​ച്ചു. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് വെ​ഞ്ഞാ​റ​മ്മൂ​ട് ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 3.55 ഓ​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്‌​കാ​ര ജേ​താ​വു (2015)കൂ​ടി​യാ​യ ഇ​ദ്ദേ​ഹ​ത്തെ 2024-ൽ ​രാ​ജ്യം പ​ത്മ​ശ്രീ ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു. 1938 ഡി​സം​ബ​ർ ഒ​മ്പ​തി​ന് ജ​നി​ച്ച ഗു​രു മു​നി നാ​രാ​യ​ണ​പ്ര​സാ​ദ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ സി​വി​ൽ എ​ൻ​ജി​നീ​യ​റാ​യി​രി​ക്കെ 1968 ലാ​ണ് നാ​രാ​യ​ണ ഗു​രു​കു​ല​ത്തി​ൽ ചേ​രു​ന്ന​ത്.

1999 ൽ ​നാ​രാ​യ​ണ ഗു​രു​കു​ല​ത്തി​ന്‍റെ അ​ധ്യ​ക്ഷ​നാ​യി. ഇ​ന്ത്യ​ൻ ത​ത്വ​ശാ​സ്ത്രം, വേ​ദാ​ന്തം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലു​മാ​യി 130ലേ​റെ പു​സ്ത‌​ക​ങ്ങ​ൾ ര​ചി​ച്ചി​ട്ടു​ണ്ട്. ഇ​വ​യി​ൽ പ​ല​തും ഹി​ന്ദി​യി​ലേ​ക്കും മ​റ്റ് ഭാ​ഷ​ക​ളി​ലേ​ക്കും പ​രി​ഭാ​ഷ ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Tags : guru muni narayana prasad passes away thiruvananthapuram

Recent News

Corehub Up