കൊച്ചി: കോഴ ആവശ്യപ്പെട്ടെന്ന പരാതിയില്‍ ആലപ്പുഴയിലെ റവന്യൂ ഉദ്യോഗസ്ഥര്ക്കെതിരേ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. കുട്ടനാട് തഹസില്‍ദാറായിരുന്ന പി.ഡി. സുധി, ആലപ്പുഴ കളക്ടറേറ്റിലെ ജൂണിയര്‍ സൂപ്രണ്ട് എസ്. സുഭാഷ് എന്നിവര്‍ക്കെതിരേ ആലപ്പുഴ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികളാണു ജസ്റ്റീസ് എ. ബദറുദ്ദീന്‍ റദ്ദാക്കിയത്.
കേസ് കെട്ടിച്ചമച്ചതാണെന്നതടക്കം ചൂണ്ടിക്കാട്ടി ഇരുവരും നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. കുട്ടനാട് നീരേറ്റുപുറത്ത് 12 സെന്റ് പുറമ്പോക്ക് വസ്തു പതിച്ചുലഭിക്കാന് കോഴ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് അപേക്ഷകനായിരുന്ന തലവടി സ്വദേശി നല്കിയ പരാതിയിലായിരുന്നു കേസ്.
ഹര്‍ജിക്കാരെ കൈയോടെ കുടുക്കി പിടികൂടാനുള്ള വിജിലന്‍സിന്റെ ശ്രമം പരാജയപ്പെട്ടെങ്കിലും കേസുമായി മുന്നോട്ടുപോകുകയായിരുന്നു. അതേസമയം കോഴ ആരോപണത്തിന് മുമ്പേതന്നെ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിരുന്നതായി കോടതി വിലയിരുത്തി.
Tags : High Court quashes vigilance case revenue officials