x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ൻ​ഫാം ജൂ​ബി​ലി വി​ളം​ബ​രജാ​ഥ


Published: December 11, 2025 01:41 AM IST | Updated: December 11, 2025 01:41 AM IST

വാ​​​​ഴ​​​​ക്കു​​​​ളം: ഇ​​​​ൻ​​​​ഫാം ദ​​​​ക്ഷി​​​​ണ​​​​മേ​​​​ഖ​​​​ല ജൂ​​​​ബി​​​​ലി വി​​​​ളം​​​​ബ​​​​ര ജാ​​​​ഥ​​​​യും ദീ​​​​പ​​​​ശി​​​​ഖ പ്ര​​​​യാ​​​​ണ​​​​വും 15, 16 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ത്തും. കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി കാ​​​​ർ​​​​ഷി​​​​ക​​​ജി​​​​ല്ല​​​​യി​​​​ൽ​​​​നി​​​​ന്ന് ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന ജാ​​​​ഥ​​​​യ്ക്ക് സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​സ് എ​​​​ട​​​​പ്പാ​​​​ട്ട് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കും.

ഇ​​​​തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് കോ​​​​ത​​​​മം​​​​ഗ​​​​ലം കാ​​​​ർ​​​​ഷി​​​​ക ജി​​​​ല്ല​​​​യി​​​​ൽ 15ന് ​​​​സ്വീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​കും. ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 3.30ന് ​​​​തൊ​​​​ടു​​​​പു​​​​ഴ ക​​​​രി​​​​ങ്കു​​​​ന്ന​​​​ത്ത് എ​​​​ത്തു​​​​ന്ന ജാ​​​​ഥ​​​​യ്ക്ക് ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റ് റോ​​​​യി വ​​​​ള്ള​​​​മ​​​​റ്റം, സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​യ്സ​​​​ൺ വാ​​​​ലു​​​​മ്മേ​​​​ൽ എ​​​​ന്നി​​​​വ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ സ്വീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​കും.

സം​​​​സ്ഥാ​​​​ന കോ-​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ ഫാ.​​​​ ജോസ് മോ​​​​നി​​​​പ്പി​​​​ള്ളി​​​​ൽ, ദേ​​​​ശീ​​​​യ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ.​​​​ ജോ​​​​സ​​​​ഫ് ചെ​​​​റു​​​​ക​​​​ര​​​​ക്കു​​​​ന്നേ​​​​ൽ, ദേ​​​​ശീ​​​​യ സെ​​​​ക്ര​​​​ട്ട​​​​റി സ​​​​ണ്ണി അ​​​​ര​​​​ഞ്ഞാ​​​​ണി​​​​യി​​​​ൽ, ദേ​​​​ശീ​​​​യ ക​​​​മ്മി​​​റ്റി​​​​യം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ ജോ​​​​യി തെ​​​​ങ്ങും​​​​കു​​​​ടി​​​​യി​​​​ൽ, കെ.​​​​എ​​​​സ്. മാ​​​​ത്യു തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ ജാ​​​​ഥ​​​​യെ അ​​​​നു​​​​ഗ​​​​മി​​​​ക്കും.

തു​​​​ട​​​​ർ​​​​ന്ന് വാ​​​​ഴ​​​​ക്കു​​​​ള​​​​ത്ത് ന​​​​ട​​​​ത്തു​​​​ന്ന സ്വീ​​​​ക​​​​ര​​​​ണ​​​സ​​​​മ്മേ​​​​ള​​​​നം ഇ​​​​ൻ​​​​ഫാം സം​​​​സ്ഥാ​​​​ന ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ.​​​​ജോ​​​​ർ​​​​ജ് പൊ​​​​ട്ട​​​​യ്ക്ക​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. കാ​​​​ർ​​​​ഷി​​​​ക ജി​​​​ല്ല​​​​യി​​​​ലേ​​​​ക്കു​​​​ള്ള പ്ര​​​​യാ​​​​ണ​​​​ത്തി​​​​ന് ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​ന് ദീ​​​​പ​​​​ശി​​​​ഖ കൈ​​​​മാ​​​​റും. തു​​​​ട​​​​ർ​​​​ന്ന് ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി കാ​​​​ർ​​​​ഷി​​​​ക​​​ജി​​​​ല്ല​​​​യി​​​​ലേ​​​​ക്കു ദീ​​​​പ​​​​ശി​​​​ഖാ പ്ര​​​​യാ​​​​ണം തു​​​​ട​​​​രും.

Tags : Jubilee Vilambarajatha Southern Region Infarm

Recent News

Corehub Up