തിരുവനന്തപുരം: ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥയെക്കുറിച്ചു പഠിച്ചു റിപ്പോർട്ട് സമർപ്പിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗം 28ന് നടക്കും.
ക്രൈസ്തവ സഭാ പ്രതിനിധികളെ ഉൾപ്പെടെ ചർച്ചയ്ക്കു ക്ഷണിച്ചിട്ടുണ്ട്. ഇതിനോടനുബന്ധിച്ചാകും ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്.
കഴിഞ്ഞ 20നു നിശ്ചയിച്ചിരുന്ന യോഗം മാറ്റിവച്ചിരുന്നു. ഇതാണ് 28നു തിരുവനന്തപുരത്ത് ചേരാൻ തീരുമാനിച്ചത്. ഏറെനാളത്തെ സമ്മർദത്തിന് ഒടുവിൽ ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.
വിവിധ വകുപ്പുകൾ നടപ്പാക്കേണ്ട 32 തീരുമാനങ്ങൾകൂടി നടപ്പാക്കാനും തീരുമാനിച്ചിരുന്നു.
Tags : J.B. Koshy Report Pinarayi vijayan Report discussion Meeting