x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂൾ കലോത്സവം: വാശിയേറിയ രണ്ടാം ദിനത്തിലേക്ക്


Published: January 15, 2026 11:07 AM IST | Updated: January 15, 2026 11:07 AM IST

തൃശൂർ: 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് ഭരതനാട്യവും ഒപ്പനയും തിരുവാതിരയും അടക്കമുള്ള ഗ്ലാമർ ഇനങ്ങൾ വേദിയിൽ അരങ്ങേറും. ഒപ്പം നാടകവും കഥകളിയും അടക്കമുള്ള ഇനങ്ങളും കലോത്സവ നഗരിയെ ആവേശത്തിലാഴ്ത്താൻ അരങ്ങിൽ എത്തും.

രാവിലെ 9.30 മുതലാണ് മത്സരങ്ങൾ ആരംഭിക്കുക. ആദ്യം ദിനത്തിലെ ഫലങ്ങൾ പുറത്തുവരുമ്പോൾ 210 പോയിന്‍റുമായി കണ്ണൂർ ജില്ലയാണ് ഒന്നാം സ്ഥാനത്ത്. 208 പോയിന്‍റോടെ കോഴിക്കോട് തൊട്ടുപിന്നിലുണ്ട്.ആതിഥേയരായ തൃശൂരാണ് മൂന്നാം സ്ഥാനത്ത്. ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമേളക്ക് ഇന്നലെയാണ് തിരിതെളിഞ്ഞത്.

രണ്ടാം ദിനം: മത്സരങ്ങളും സമയക്രമവും

വേദി ഒന്ന് - സൂര്യകാന്തി (തേക്കിൻകാട് മൈതാനം എക്സിബിഷൻ ഗ്രൗണ്ട്) 9:30ന് എച്ച് എസ് എസ് വിഭാഗം (ആൺ) ഭരതനാട്യം, രണ്ടിന് എച്ച് എസ് എസ് വിഭാഗം തിരുവാതിരക്കളി.

വേദി രണ്ട് - പാരിജാതം (തേക്കിൻകാട് മൈതാനം സിഎംഎസ് സ്കൂൾ എതിർവശം) 9:30ന് എച്ച് എസ് എസ് വിഭാഗം (പെൺ) നാടോടി നൃത്തം, രണ്ടിന് എച്ച് എസ് വിഭാഗം ഒപ്പന,

വേദി മൂന്ന് - നീലക്കുറിഞ്ഞി (തെക്കൻകാട് മൈതാനം ബാനർജി ക്ലബ്ബിന് എതിർവശം) 9:30ന് എച്ച് എസ് വിഭാഗം മംഗലംകളി , 1:30ന് എച്ച് എസ് എസ് വിഭാഗം മംഗലം കളി.

വേദി നാല് - പവിഴമല്ലി (ടൗൺഹാൾ) 9:30 ന് എച്ച് എസ് വിഭാഗം (പെൺ ) മിമിക്രി, 11:30ന് (ആൺ ) മിമിക്രി, 2 ന് എച്ച്എസ് എസ് വിഭാഗം (പെൺ) മോഹിനിയാട്ടം.

വേദി അഞ്ച് - ശംഖുപുഷ്പം (വിവേകോദയം ബോയ്സ് ഹയർസെക്കണ്ടറി സ്കൂൾ) 9:30ന് എച്ച്എസ് വിഭാഗം വട്ടപ്പാട്ട്, 2 ന് എച്ച് എസ്എസ് സ്കിറ്റ് (ഇംഗ്ലീഷ്).

വേദി ആറ് - ചെമ്പകം (കേരള ബാങ്ക്, കോവിലകത്തുംപാടം) 9:30 ന് എച്ച്എസ്എസ് വിഭാഗം ( പെൺ) ലളിതഗാനം, 11:30 ന് എച്ച്എസ്എസ് (ആൺ) ലളിതഗാനം, രണ്ടിന് എച്ച്എസ് എസ് വിഭാഗം ദഫ്മുട്ട്.

വേദി ഏഴ് - മന്ദാരം (സാഹിത്യ അക്കാദമി ഓപ്പൺ സ്റ്റേജ്) 9:30 ന് എച്ച്എസ് വിഭാഗം (പെൺ) കേരള നടനം, രണ്ടിന് എച്ച്എസ് വിഭാഗം പൂരക്കളി.

വേദി എട്ട് - കനകാംബരം (സാഹിത്യ അക്കാദമി ഹാൾ) 9:30 ന് എച്ച്എസ് വിഭാഗം (ആൺ) തുള്ളൽ, 1:30 ന് എച്ച്എസ്എസ് വിഭാഗം (പെൺ) തുള്ളൽ.

വേദി ഒൻപത് - ഗുൽമോഹർ (സെന്‍റ് ജോസഫ് സി ജി എച്ച് എസ് മിഷൻ ക്വാർട്ടേഴ്സ്) 9:30 ന് എച്ച്എസ് വിഭാഗം കൂടിയാട്ടം (സംസ്കൃത കലോത്സവം)

വേദി പത്ത് - ചെമ്പരത്തി (എംടിഎച്ച്എസ്എസ് ചേലക്കോട്ടുക്കര) 9:30 ന് എച്ച്എസ്എസ് കഥാപ്രസംഗം, 2 ന് എച്ച്എസ് വിഭാഗം (പെൺ) കുച്ചുപ്പുടി.

വേദി 11 - കർണികാരം (കാൽഡിയൻ സിറിയൻ എച്ച്എസ്എസ്) 9:30 ന് എച്ച്എസ് വിഭാഗം നാടകം.

വേദി 12 - നിത്യകല്യാണി (സിജിഎച്ച്എസ്എസ് സേക്രഡ് ഹാർട്ട്) 9:30 ന് എച്ച്എസ്എസ് വിഭാഗം (ആൺ) കഥകളി സിംഗിൾ. 2 ന് എച്ച്എസ്എസ് വിഭാഗം കഥകളി ഗ്രൂപ്പ്.

വേദി - 13 പനിനീർപ്പൂ (ജവഹർ ബാലഭവൻ) (സംസ്കൃത കലോത്സവം) 9:30 ന് എച്ച്എസ് വിഭാഗം ചമ്പുപ്രഭാഷണം, 2ന് എച്ച്എസ് വിഭാഗം പ്രഭാഷണം, 4 ന് എച്ച് എസ് എസ് വിഭാഗം പ്രസംഗം സംസ്കൃതം (ജനറൽ)

വേദി 14 - നന്ത്യാർവട്ടം (ഹോളി ഫാമിലി സിജിഎച്ച്എസ്എസ്) 9:30 ന് എച്ച്എസ്എസ് വിഭാഗം മാർഗംകളി, 2 ന് എച്ച്എസ് വിഭാഗം മാർഗംകളി.

വേദി 15 - താമര (ഹോളി ഫാമിലി സിജിഎച്ച്എസ്എസ്) 9:30 ന് എച്ച്എസ്എസ് വിഭാഗം ചെണ്ടമേളം, 2 ന് എച്ച്എസ് വിഭാഗം ചെണ്ട(തായമ്പക).

വേദി 16 - വാടാമല്ലി ( സിഎം എസ്എച്ച്എസ്എസ് ഓപ്പൺ സ്റ്റേജ്) (അറബിക് കലോത്സവം ) 9:30ന് അറബിക് സെമിനാർ, 2 ന് എച്ച്എസ് വിഭാഗം സംഘഗാനം, 4ന് എച്ച്എസ് കഥാപ്രസംഗം.

വേദി 17 - മുല്ലപ്പൂവ് (സിഎംഎസ്എച്ച്എസ്എസ്) (അറബിക് കലോത്സവം ) 2 ന് എച്ച്എസ് വിഭാഗം ഉപന്യാസ രചന, 4 ന് എച്ച്എസ് വിഭാഗം കഥാരചന.

വേദി 18 - ആമ്പൽപ്പൂവ് (ഗവ.മോഡൽ ബോയ്സ് എച്ച്എസ്എസ്) 9:30 ന് എച്ച്എസ് വിഭാഗം മദ്ദളം, 12 ന് എച്ച്എസ്എസ് വിഭാഗം മൃദംഗം, 3 ന് എച്ച്എസ് വിഭാഗം മൃദംഗം / ഗഞ്ചിറ / ഘടം.

വേദി 19 - തുമ്പപ്പൂവ് (ഗവ എച്ച്എസ്എസ് മോഡൽ ബോയ്സ്) 9:30 ന് എച്ച്എസ് വിഭാഗം ഹിന്ദി പ്രസംഗം, 12:30 ന് എച്ച്എസ്എസ് വിഭാഗം ഹിന്ദി പ്രസംഗം, 4 ന് എച്ച്എസ് വിഭാഗം പദ്യം ചൊല്ലൽ ഹിന്ദി.

വേദി 20 - കണ്ണാന്തളി (സെന്‍റ് ക്ലയേഴ്സ് കോൺവെന്‍റ് ജിഎച്ച്എസ്എസ് ), 9:30 ന് എച്ച്എസ് പ്രസംഗം മലയാളം, 11:30 ന് എച്ച്എസ്എസ് വിഭാഗം പ്രസംഗം മലയാളം. 2 ന് എച്ച്എസ് വിഭാഗം പദ്യം ചൊല്ലൽ മലയാളം, 4 ന് എച്ച്എസ്എസ് പദ്യം ചൊല്ലൽ മലയാളം.

വേദി 21 - പിച്ചകപ്പൂ (സെന്‍റ് തോമസ് കോളജ് എച്ച്എസ്എസ്) 9:30 ന് എച്ച്എസ് വിഭാഗം ചിത്രരചന പെൻസിൽ, 12 ന് എച്ച്എസ് വിഭാഗം ചിത്രരചന ജലച്ചായം, 3 ന് എച്ച്എസ് വിഭാഗം ചിത്രരചന എണ്ണച്ചായം.

വേദി 22 - ജമന്തി (സെന്‍റ് തോമസ് കോളേജ് എച്ച്എസ്എസ്) 9:30 ന് എച്ച് എസ്എസ് വിഭാഗം കഥാരചന മലയാളം, 12 ന് എച്ച്എസ് വിഭാഗം ഉപന്യാസരചന മലയാളം, 3 ന് എച്ച്എസ്എസ് ഉപന്യാസരചന മലയാളം,

വേദി 23 - തെച്ചിപ്പൂവ് (സെന്‍റ് തോമസ് കോളേജ് എച്ച്എസ്എസ്) 9:30 ന് എച്ച്എസ് വിഭാഗം കഥാരചന ഇംഗ്ലീഷ്, 12 ന് എച്ച്എസ്എസ് കഥാരചന ഇംഗ്ലീഷ്, 3 ന് എച്ച് എസ് വിഭാഗം ഉപന്യാസരചന ഇംഗ്ലീഷ്.

വേദി 24 - താഴമ്പൂ (സെന്‍റ് തോമസ് കോളേജ് എച്ച്എസ്എസ്) 9:30 ന് എച്ച്എസ് വിഭാഗം കഥാരചന , 12 ന് എച്ച്എസ് വിഭാഗം കവിതാരചന സംസ്കൃതം, 3 ന് എച്ച്എസ് വിഭാഗം കവിതാരചന കന്നട.

വേദി 25 ചെണ്ടുമല്ലി -( ഐഎം വിജയൻ സ്പോർട്സ് കോംപ്ലക്സ് ലാലൂർ) 9:30 ന് എച്ച്എസ് വിഭാഗം ബാൻഡ് മേളം.

Tags : Kerala School Youth festival Thrissur

Recent News

Corehub Up