x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'കെ​സി ഗു​ണ്ട, ത​രൂ​ർ ഓ​ന്ത്'; പി​ണ​റാ​യി തു​ട​രു​മെ​ന്ന പ്ര​സ്താ​വ​ന​യി​ൽ ഉ​റ​ച്ച് മ​ണി​ശ​ങ്ക​ർ അ​യ്യ​ർ


Published: February 16, 2026 08:11 PM IST | Updated: February 16, 2026 08:54 PM IST

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി വി​ജ​യ​ൻ വീ​ണ്ടും കേ​ര​ള മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്ന ത​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ മാ​റ്റ​മി​ല്ലെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ണി​ശ​ങ്ക​ർ അ​യ്യ​ർ. സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​നേ​ട്ട​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ണ് താ​ൻ ഇ​ങ്ങ​നെ​യൊ​രു അ​ഭി​പ്രാ​യം പ​റ​ഞ്ഞ​തെ​ന്നും ഒ​രു ഗാ​ന്ധി​യ​ൻ എ​ന്ന നി​ല​യി​ൽ സ​ത്യം പ​റ​യാ​ൻ താ​ൻ ബാ​ധ്യ​സ്ഥ​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​ശി ത​രൂ​രി​നെ 'ഓ​ന്ത്'​എ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ലി​നെ 'ഗു​ണ്ട' എ​ന്നു​മാ​ണ് അ​ദ്ദേ​ഹം വി​ശേ​ഷി​പ്പി​ച്ച​ത്. ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണോ കോ​ൺ​ഗ്ര​സി​ന്‍റെ പി.​ആ​ർ എ​ന്ന് ചോ​ദി​ച്ച അ​ദ്ദേ​ഹം, ചെ​ന്നി​ത്ത​ല​യേ​ക്കാ​ൾ മു​തി​ർ​ന്ന നേ​താ​വാ​ണ് താ​നെ​ന്നും ഓ​ർ​മി​പ്പി​ച്ചു.

വി.​ഡി. സ​തീ​ശ​ൻ സോ​ഷ്യ​ലി​സ്റ്റും സെ​ക്യു​ല​റു​മാ​യ നേ​താ​വാ​ണെ​ന്നും, അ​ദ്ദേ​ഹ​ത്തെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ത്ഥി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ പി​ണ​റാ​യി വി​ജ​യ​ൻ ത​ന്നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്നും അ​യ്യ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ചെ​ന്നി​ത്ത​ല​യെ​യോ ത​രൂ​രി​നെ​യോ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ത്ഥി​യാ​ക്കി​യാ​ൽ കോ​ൺ​ഗ്ര​സി​ന് ജ​യി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Tags : Mani Shankar Aiyar

Recent News

Corehub Up