തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ സർക്കാർ ഇരയ്ക്കൊപ്പമാണെന്ന് മന്ത്രി സജി ചെറിയാൻ. കോടതിയൂടെ നിരീക്ഷണം മനസിലാക്കി സർക്കാരിന്റെ ഭാഗത്ത് നിന്ന് മറുപടിയുണ്ടാകുമെന്നും അതുസംബന്ധിച്ച ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കുറ്റം ചെയ്തത് ആരാണെങ്കിലും എത്ര ഉന്നതരാണെങ്കിലും സർക്കാർ എന്നും അതിജീവിതയ്ക്കൊപ്പമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ല. അതിനാൽ കർശനമായ നിയമ നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്തടിസ്ഥാനത്തിലാണ് കോടതി ഇങ്ങനെ ഒരു നിരീക്ഷണം നടത്തിയത് എന്ന കാര്യം വിശദമായി മനസിലാക്കും. കോടതി കുറ്റക്കാരനല്ലെന്ന് പറയുന്നു, മറ്റൊരു ഭാഗത്ത് കുറ്റക്കാരനാണ് പറയുന്നു. അതുകൊണ്ടുതന്നെ കോടതി കണ്ടെത്തിയ വസ്തുതകള്‍ മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു.
Tags : Minister Saji Cheriyan Actress assult case court verdict