കോഴിക്കോട്: ചെറുപുഷ്പ മിഷൻലീഗ് സംസ്ഥാന സമിതിയുടെ വാർഷിക മാനേജിംഗ് കമ്മിറ്റിയും യാത്രയയപ്പ് സമ്മേളനവും താമരശേരി രൂപതയുടെ ആതിഥേയത്വത്തിൽ മേരിക്കുന്ന് പിഎംഒസിയിൽ നടത്തി.
താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കൽ അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് ഡയറക്ടർ ഫാ. ജിതിൻ വേലിക്കകത്ത് ആമുഖപ്രഭാഷണം നടത്തി.
മിഷൻലീഗ് സംസ്ഥാന ഡയറക്ടറായി ഏഴര വർഷക്കാലം സേവനം ചെയ്ത ഫാ. ഷിജു ഐക്കരക്കാനായിലിനു ചടങ്ങിൽ യാത്രയയപ്പ് നൽകി. പുതുതായി ചുമതലയേൽക്കുന്ന സംസ്ഥാന ഡയറക്ടർ ഫാ. ഷിനോജ് പുന്നയ്ക്കലിനെ സമ്മേളനത്തിൽ സ്വാഗതം ചെയ്തു.
അന്തർദേശീയ പ്രസിഡന്റ് ഡേവിസ് വല്ലൂരാൻ, ദേശീയ പ്രസിഡന്റ് സുജി പുല്ലുകാട്ട്, ബേബി പ്ലാശേരി, ബാബു ചെട്ടിപ്പറമ്പിൽ, ജിനോ തറപ്പുതൊട്ടിയിൽ, ജെയ്സൺ പുളിച്ചുമാക്കൽ എന്നിവർ പ്രസംഗിച്ചു. താമരശേരി രൂപത ഡയറക്ടർ ഫാ. ജോർജ് വെള്ളാരംകാലായിൽ സ്വാഗതമാശംസിച്ചു.
ബിനോയ് പള്ളിപ്പറമ്പിൽ, സിസ്റ്റർ മേരി ജൂലിയ ഡിഐഎച്ച്, ഫാ. ആന്റണി തെക്കേമുറി തുടങ്ങിയവർ നേതൃത്വം നൽകി.സംസ്ഥാനത്തെ വിവിധ രൂപതകളിൽനിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
Tags : Mission League Managing Committee Meeting Sent off thamarassery diocese