x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുതുവത്സരാഘോഷം: ഫോര്‍ട്ട് കൊച്ചിയില്‍ എത്തിയത് രണ്ടു ലക്ഷം പേര്‍, കാര്‍ണിവലിന് ഇന്ന് സമാപനം


Published: January 1, 2026 09:49 AM IST | Updated: January 1, 2026 10:08 AM IST

കൊച്ചി: പപ്പാഞ്ഞിയെ കത്തിച്ച് 2026നെ വരവേറ്റ് കൊച്ചി. രണ്ടു ലക്ഷത്തിലധികം പേരാണ് ഇത്തവണ ഫോര്‍ട്ട് കൊച്ചിയിലെ പുതുവത്സരാഘോഷത്തില്‍ പങ്കെടുത്തത്. വെളി മൈതാനത്തും പരേഡ് ഗ്രൗണ്ടിലുമായി രണ്ടു പപ്പാഞ്ഞികളെയാണ് ഇത്തവണ കത്തിച്ചത്. കൊച്ചിന്‍ കാര്‍ണിവല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരേഡ് ഗ്രൗണ്ടില്‍ പപ്പാഞ്ഞിയെ കത്തിച്ചത്.

ഹൈബി ഈഡന്‍ എംപിയാണ് പപ്പാഞ്ഞിക്ക് തീകൊളുത്തിയത്. വെളി മൈതാനത്ത് നടന്‍ വിനയ് ഫോര്‍ട്ട് ആണ് പപ്പാഞ്ഞിക്ക് തീ കൊളുത്തിയത്. കൂടാതെ വിവിധ ക്ലബ്ബുകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ കൊച്ചിയുടെ പല ഭാഗത്തായി ഒരുക്കിയ പപ്പാഞ്ഞികളെയും അഗ്നിക്കിരയാക്കി.

ഫോര്‍ട്ട് കൊച്ചിയില്‍ തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് പ്രത്യേക സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. റോഡ് അരികില്‍ പാര്‍ക്കിംഗ് നിരോധിച്ചിരുന്നു. അതേസമയം, കൊച്ചിന്‍ കാര്‍ണിവല്‍ അവസാനിക്കുന്ന ഇന്ന് വൈകിട്ട് നാലിന് കാര്‍ണിവല്‍ റാലി നടക്കും. വെളി മൈതാനത്ത് നിന്നാണ് റാലി ആരംഭിക്കുന്നത്. പരേഡ് ഗ്രൗണ്ടില്‍ റാലി സമാപിക്കും.

Tags : New Year Fort Kochi carnival Celebration

Recent News

Corehub Up