x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ വീണ്ടും സമരത്തിലേക്ക്


Published: March 26, 2026 10:35 PM IST | Updated: March 26, 2026 10:35 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ വീണ്ടും സമരത്തിലേക്ക്. ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് യുഎൻഎ നടത്തുന്ന പണിമുടക്ക് സമരം വെള്ളിയാഴ്ച പുനരാരംഭിക്കും.

നേരത്തെ ഹൈക്കോടതി നിർദ്ദേശ പ്രകാരം സമരം നിർത്തിവച്ച് ചർച്ചകൾ നടന്നിരുന്നു. എന്നാൽ സംസ്ഥാനത്തെ 26 സ്വകാര്യ ആശുപത്രികളുമായി ധാരണയില്ലെത്താനായിരുന്നില്ല. ഈ ആശുപത്രികളിൽ സമരം വീണ്ടും തുടങ്ങാനാണ് യുഎൻഎയുടെ തീരുമാനം.

കഴിഞ്ഞ ദിവസങ്ങളിലാണ് ഹൈക്കോടതി നിര്‍ദേശിച്ച പ്രകാരം ഹൈക്കോടതി മീഡിയേഷൻ സെന്‍ററിൽ ചര്‍ച്ച നടന്നത്. അഡ്വ .മുഹമ്മദ് ഷിറാസിന്‍റെ നേതൃത്വത്തിലായിരുന്നു നഴ്സുമാരുടെയുടെയും സ്വകാര്യ ആശുപത്രി മാനേജ്മെന്‍റിന്‍റെയും സംഘടനാ പ്രതിനിധികൾ പങ്കെടുത്ത ചര്‍ച്ച നടന്നത്. ഈ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് വീണ്ടും സമരം ആരംഭിക്കുന്നത്.
 

Tags : Nurses private hospitals

Recent News

Corehub Up