x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി​യു​ടെ സ​മ​നി​ല തെ​റ്റി; ഒ​ന്നും കൂ​ടി ചോ​ദി​ച്ചി​രു​ന്നെ​ങ്കി​ൽ ആ '​ഡാ​ഷും' കൂ​ടി പൂ​രി​പ്പി​ച്ചേ​നെ: വി.​ഡി. സ​തീ​ശ​ൻ


Published: April 7, 2026 01:48 PM IST | Updated: April 7, 2026 01:48 PM IST

കൊ​ച്ചി: തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ത് റെ​ഡ്ഡി​ക്കെ​തി​രാ​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ "ഡാ​ഷ് മോ​നെ രേ​വ​ന്താ' പ​രാ​മ​ർ​ശ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. മു​ഖ്യ​മ​ന്ത്രി​യു​ടെ സ​മ​നി​ല തെ​റ്റി​യി​രി​ക്കു​ക​യാ​ണെ​ന്നും ഒ​ന്നും കൂ​ടി ചോ​ദി​ച്ചി​രു​ന്നെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി ആ '​ഡാ​ഷും' കൂ​ടി പൂ​രി​പ്പി​ച്ചേ​നെ​യെ​ന്നും കേ​ര​ള​ത്തി​ന​ത് എ​ന്ത് നാ​ണ​ക്കേ​ടാ​യേ​നേ എ​ന്നും വി.​ഡി. സ​തീ​ശ​ൻ പ്ര​തി​ക​രി​ച്ചു.

2018ലെ ​പ്ര​ള​യം ക​രി​മ​ണ​ൽ ലോ​ബി​ക്ക് വേ​ണ്ടി ഉ​ണ്ടാ​ക്കി​യ​തെ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് മാ​ത്യു കു​ഴ​ൽ​നാ​ട​ന്റെ ആ​രോ​പ​ണം ഗൗ​ര​വ​ത​ര​മെ​ന്ന് വി.​ഡി. സ​തീ​ശ​ൻ പ്ര​തി​ക​രി​ച്ചു. മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​യും മാ​ത്യു ടി. ​തോ​മ​സും രാ​ജി വ​യ്ക്ക​ണ​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

പി​ണ​റാ​യി സ​ർ​ക്കാ​രി​നെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​വും വി.​ഡി. സ​തീ​ശ​ൻ ന​ട​ത്തി. അ​യ്യ​പ്പ​ൻ്റെ സ്വ​ർ​ണം വ​രെ കൊ​ള്ള​യ​ടി​ച്ച​വ​ർ​ക്ക് കു​ട​പി​ടി​ക്കു​ന്ന സ​മീ​പ​നം ആ​ണ് പി​ണ​റാ​യി സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച​ത്. ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ന്‍റെ പേ​രി​ൽ ന​ട​ന്ന​ത് കൊ​ള്ള. സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ​ല പ​ദ്ധ​തി​ക​ളു​ടെ​യും പ്ര​ഖ്യാ​പ​നം മാ​ത്ര​മേ ന​ട​ന്നു​ള്ളൂ. ഒ​ന്നും യാ​ഥാ​ർ​ഥ്യ​മാ​യി​ല്ലെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

Tags : assembly election kerala opposition leader vd satheesan against chief minister pinarayi vijayan

Recent News

Corehub Up