x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫ് ത​ന്നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തും: തേ​ജ​സ്വി യാ​ദ​വ്


Published: April 1, 2026 03:09 PM IST | Updated: April 1, 2026 03:09 PM IST

മ​ല​പ്പു​റം: കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫ് ത​ന്നെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് ആ​ർ​ജെ​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വ്. പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ ത​ന്നെ മൂ​ന്നാ​മ​തും ഭ​ര​ണം നേ​ടു​മെ​ന്ന കാ​ര്യ​ത്തി​ൽ ഒ​രു സം​ശ​യ​വും ഇ​ല്ലെ​ന്നും തേ​ജ​സ്വി യാ​ദ​വ് പ​റ​ഞ്ഞു. പൊ​ന്നാ​നി ബ​സ്റ്റാ​ന്‍​ഡി​ല്‍ ന​ട​ന്ന പ്ര​ച​ര​ണ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു തേ​ജ​സ്വി.

ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, ഗ​താ​ഗ​തം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ​ല്ലാം വി​ക​സ​നം ന​ട​പ്പാ​ക്കി​യും കോ​വി​ഡി​നെ​യും പ്ര​ള​യ​ത്തെ​യും അ​തി​ജീ​വി​ച്ചു​മാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തെ മു​ന്നോ​ട്ട് ന​യി​ച്ച​തെ​ന്നും തേ​ജ​സ്വി പ​റ​ഞ്ഞു. കേ​ര​ള​ത്തി​ല്‍ പ്ര​ള​യ​വും കോ​വി​ഡും വ​ന്ന​പ്പോ​ള്‍ ന​ട​ത്തി​യ സ​ര്‍​ക്കാ​രി​ന്‍റെ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ഭി​ന​ന്ദ​നാ​ര്‍​ഹ​മാ​ണ്. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള്‍​ക്ക് കേ​വ​ലം മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ കൊ​ണ്ട് മാ​ത്രം കാ​ര്യ​മി​ല്ല, മൂ​ല​ധ​ന നി​ക്ഷേ​പം അ​നി​വാ​ര്യ​മാ​ണ്.

സം​ഘ​പ​രി​വാ​ര്‍ ഭ​ര​ണ​ഘ​ട​ന പോ​ലും മാ​റ്റി​യെ​ഴു​താ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും മ​ത​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഭി​ന്നി​പ്പു​ണ്ടാ​ക്കാ​ന്‍ ശ്ര​മി​ച്ച് നാ​ടി​നെ ഇ​ല്ലാ​താ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന കാ​ല​ത്ത് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സ​ക്കീ​റി​ന്റെ വി​ജ​യ​ത്തി​ന് രാ​ഷ്ട്രീ​യ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്നും തേ​ജ​സ്വി യാ​ദ​വ് പ​റ​ഞ്ഞു. അ​തേ​സ​മ​യം കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തെ സാ​മ്പ​ത്തി​ക​മാ​യി ഞെ​രു​ക്കു​ക​യാ​ണെ​ന്നും തേ​ജ​സ്വി യാ​ദ​വ് പ​റ​ഞ്ഞു.

ബി​ഹാ​ര്‍ ഒ​രു​നാ​ള്‍ കേ​ര​ളം പോ​ലെ​യാ​കാ​നാ​ണ് താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് തേ​ജ​സ്വി ‌പ​റ​ഞ്ഞു. കേ​ര​ളം ബി​ഹാ​റി​ന് എ​ന്നും ഒ​രു മാ​ര്‍​ഗ​ദ​ര്‍​ശ​ന​മാ​ണെ​ന്നും തേ​ജ​സ്വി യാ​ദ​വ് പ​റ​ഞ്ഞു.

 

 

Tags : assembly election kerala rjd leader tejaswi yadav ldf

Recent News

Corehub Up