x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രെ രാ​ത്രി വ​ഴി​യി​ൽ ഇ​റ​ക്കി​വി​ട്ടെ​ന്ന് പ​രാ​തി


Published: February 18, 2026 03:41 PM IST | Updated: February 18, 2026 03:41 PM IST

പ​ത്ത​നം​തി​ട്ട: വ​യോ​ധി​ക​രും കു​ഞ്ഞും അ​ട​ങ്ങു​ന്ന ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രെ രാ​ത്രി വ​ഴി​യി​ൽ ഇ​റ​ക്കി​വി​ട്ടെ​ന്ന് പ​രാ​തി. പ​മ്പ - തി​രു​വ​ന​ന്ത​പു​രം കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​ർ​ക്കെ​തി​രെ​യാ​ണ് പ​രാ​തി​യു​മാ​യി തീ​ര്‍​ഥാ​ട​ക​ര്‍ രം​ഗ​ത്തെ​ത്തി​യ​ത്. പ​ത്ത​നം​തി​ട്ട: വ​യോ​ധി​ക​രും കു​ഞ്ഞും അ​ട​ങ്ങു​ന്ന ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രെ രാ​ത്രി വ​ഴി​യി​ൽ ഇ​റ​ക്കി​വി​ട്ടെ​ന്ന് പ​രാ​തി. പ​മ്പ - തി​രു​വ​ന​ന്ത​പു​രം കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​ർ​ക്കെ​തി​രെ​യാ​ണ് പ​രാ​തി​യു​മാ​യി തീ​ര്‍​ഥാ​ട​ക​ര്‍ രം​ഗ​ത്തെ​ത്തി​യ​ത്. 


പ​മ്പ​യി​ൽ​നി​ന്നു നി​ല​യ്ക്ക​ൽ സ്റ്റാ​ൻ​ഡി​ലേ​ക്ക് ടി​ക്ക​റ്റ് എ​ടു​ത്ത​വ​രെ​യാ​ണ് വ​ഴി​യി​ൽ ഇ​റ​ക്കി​വി​ട്ട​ത്. സ്റ്റാ​ൻ​ഡി​ൽ ക​യ​റാ​തെ ഒ​രു കി​ലോ​മീ​റ്റ​ർ അ​പ്പു​റം വ​ന​മേ​ഖ​ല​യി​ൽ ഇ​വ​രെ ഇ​റ​ക്കി​വി​ട്ടെ​ന്നാ​ണ് പ​രാ​തി. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് വ​യോ​ധി​ക​രും കു​ഞ്ഞും അ​ട​ങ്ങു​ന്ന 13 അം​ഗം സം​ഘ​ത്തി​ന് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. തീ​ര്‍​ഥാ​ട​ക​രെ ബ​സി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ടു​ന്ന​തി​ന്‍റെ​യും വ​ഴി​യി​ലൂ​ടെ ന​ട​ക്കു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. 


ഏ​റെ നേ​രെ വ​ന​മേ​ഖ​ല​യി​ൽ കാ​ത്തു​നി​ന്ന​ശേ​ഷം വാ​ഹ​നം വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് സം​ഘ​ത്തി​ന് വീ​ണ്ടും യാ​ത്ര തു​ട​ങ്ങി​യ​ത്. സം​ഭ​വ​ത്തി​ൽ ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്‍​കു​മാ​റി​ന് പ​രാ​തി ന​ൽ​കു​മെ​ന്ന് കൊ​ല്ല​ത്തു​നി​ന്നു​ള്ള തീ​ർ​ഥാ​ട​ക സം​ഘം അ​റി​യി​ച്ചു.

Tags : Sabarimala pilgrims complained dropped off

Recent News

Corehub Up